നിർജ്ജലീകരണം ഷാരൂഖ് ഖാൻ ആശുപത്രിയിൽ

Thursday 23 May 2024 1:23 AM IST

അഹമ്മദാബാദ്: നിർജ്ജലീകരണത്തെത്തുടർന്ന് നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇന്നലെ കെഡി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അദ്ദേഹം ആശുപത്രി വിട്ടു. സൂര്യാഘാതത്തെത്തുടർന്നുള്ള നിർജ്ജലീകരണമാണ് സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കൊൽക്കത്ത- ഹൈദരാബാദ് ഐ.പി.എൽ മത്സരത്തോട് അനുബന്ധിച്ചാണ് ഷാരൂഖ് അഹമ്മദാബാദിൽ എത്തിയത്. ഇന്നലെ രാവിലെയാണ് അസ്വസ്ഥതയുണ്ടായത്.

ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisement
Advertisement