യു.കെയിൽ തിര.  ജൂലായ് 4ന് 

Thursday 23 May 2024 7:31 AM IST

ലണ്ടൻ : യു.കെയിൽ പൊതുതിരഞ്ഞെടുപ്പ് ജൂലായ് 4ന് നടത്തുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. തിരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടത്തുമെന്നായിരുന്നു പ്രതീക്ഷ. 2025 ജനുവരി 28 ആണ് തിരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി. ഋഷിയുടെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി,​ എതിരാളികളായ ലേബർ പാർട്ടിക്ക് മുന്നിൽ വൻ പരാജയം നേരിടുമെന്നാണ് സർവേ ഫലങ്ങൾ പ്രവചിക്കുന്നത്. 15 വർഷത്തോളമായി യു.കെ ഭരിക്കുന്നത് കൺസർവേറ്റീവ് പാർട്ടിയാണ്.

Advertisement
Advertisement