യു.എസിൽ ഇന്ത്യാക്കാരന് ശമ്പളം 1260 കോടി രൂപ !

Thursday 23 May 2024 7:32 AM IST

ന്യൂയോർക്ക് : യു.എസിൽ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്ന സി.ഇ.ഒമാരിൽ രണ്ടാമൻ ഇന്ത്യൻ വംശജൻ നികേഷ് അറോറ (56). കാലിഫോർണിയയിലെ സൈബർ സെക്യൂരിറ്റി കമ്പനിയായ ' പാലോ ആൾട്ടോ നെറ്റ്‌വർക്ക്‌സി'ന്റെ സി. ഇ. ഒയും ചെയർമാനുമാണ്.

വാൾസ്ട്രീറ്റ് ജേണലിന്റെ കണക്കിൽ 151.43ദശലക്ഷം ഡോളറാണ് ( 1260 കോടി രൂപ) നികേഷ് 2023ൽ വാങ്ങിയ പ്രതിഫലം. ശന്തനു നാരായൺ (അഡോബി - 375 കോടി ) ആണ് നികേഷിന് പിന്നിലുള്ള ഇന്ത്യക്കാരൻ. 11 - ാം സ്ഥാനം. മാർക്ക് സക്കർബർഗ് (മെറ്റ - 203 കോടി), സുന്ദർ പിച്ചെയ് (ഗൂഗിൾ - 73 കോടി) തുടങ്ങിയ ടെക് ഭീമൻമാർ വളരെ പിന്നിലാണ്. ടെസ്‌ല മേധാവി ഇലോൺ മസ്‌ക് വേതനം കൈപ്പറ്റിയിട്ടില്ല. 500 പേരുടെ പട്ടികയിൽ 17 ഇന്ത്യക്കാരുണ്ട്.

യു. പി ഗാസിയാബാദ് സ്വദേശി

പിതാവ് മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ

ഐ. ഐ.ടി വാരണാസിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജി. ബിരുദം

യു.എസിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ

1992ൽ ഫിഡെലിറ്റി ഇൻവെസ്റ്റ്‌മെന്റിലൂടെ കരിയറിന് തുടക്കം.

 2000ൽ ജർമ്മൻ ഡോയ്ച ടെലികോമിന്റെ ഉപസ്ഥാപനമായ ടി - മോഷൻ സ്ഥാപിച്ചു.

 2004ൽ ഗൂഗിളിൽ. ചീഫ് ബിസിനസ് ഓഫീസർ ആയി

 2014ൽ ജപ്പാൻ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിൽ.

2018ൽ പാലോ ആൾട്ടോയുടെ സി.ഇ.ഒ

 ഭാര്യ അയേഷ താപ്പർ ബിസിനസുകാരി

 ഒന്നാമൻ മലേഷ്യക്കാരൻ

മലേഷ്യൻ വംശജനും ബ്രോഡ്‌കോം കമ്പനി മേധാവിയുമായ ഹോക്ക് ടാൻ ആണ് ഒന്നാമത്. 162ദശലക്ഷം ഡോളർ (1,350 കോടി രൂപ)

Advertisement
Advertisement