മുട്ടയ്ക്കാട്  ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷം

Friday 24 May 2024 3:49 AM IST

കോവളം: മൂന്ന് പ്രധാന റോഡുകൾ സംഗമിക്കുന്ന മുട്ടയ്ക്കാട് ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷം. ചെറുമഴ പെയ്താൽ പോലും റോഡിൽ വെള്ളംകെട്ടും. ആഴാകുളം -മുട്ടയ്ക്കാട് റോഡ്, വെങ്ങാനൂർ- മുട്ടക്കാട് റോഡ്, തിരുവല്ലം- മുട്ടയ്ക്കാട് റോഡ് ഈ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഓടകൾ ഇല്ലാത്തതിനാൽ റോഡിലൂടെ ഒലിച്ച് മുട്ടയ്ക്കാട് ജംഗ്ഷനിൽ എത്തുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. അടിക്കടിയുള്ള മഴ വെള്ളപ്പാച്ചിൽ കാരണം റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. കൂടാതെ മുട്ടയ്ക്കാട് ജംഗ്ഷനിൽ നിന്നും തിരുവല്ലത്തേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും ഉയരത്തിൽ പുൽച്ചെടികൾ വളർന്നുനിൽക്കുന്നുണ്ട്. എത്രയും വേഗം റോഡിന്റെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisement
Advertisement