നൂതന വിദ്യാഭ്യാസ ശില്പശാല നടത്തി

Thursday 23 May 2024 10:27 PM IST

വൈക്കം: മഹാത്മാഗാന്ധി സർവകലാശാലയും വൈക്കം ശ്രീമഹാദേവ കോളേജും സംയുക്തമായി പുത്തൻ വിദ്യാഭ്യാസ സംവിധാനങ്ങളെയും ഓണേഴ്‌സ് ബിരുദ പ്രോഗ്രാമിനെക്കുറിച്ചും ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.എസ് ധന്യ നടത്തി. അഡ്മിഷൻ ഓഫീസർ മാനിഷ കെ ലത്തീഫ് അധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സി​റ്റി മാസ്​റ്റർ ട്രെയിനർ ഡോ.ലിബിൻ കുര്യാക്കോസ് വിഷയാവതരണം നടത്തി. കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് മോഡറേ​റ്ററായി. പി.കെ.നിതിയ, ആര്യ എസ്.നായർ, ശ്രീലക്ഷ്മി ചന്ദ്രശേഖർ, എം.എസ്. ശ്രീജ, എം.എസ്.അജയൻ, ആഷ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement