അഗ്രിഫാർമർ പ്രൊഡ്യൂസർ കമ്പിനി കസ്റ്റമർ കെയർ ഉദ്ഘാടനം

Friday 24 May 2024 1:26 AM IST

കുട്ടനാട്: കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ കീഴിൽ കിടങ്ങറ കേന്ദ്രമായി പ്രവർത്തിക്കുന്ന കുട്ടനാട് അഗ്രി ഫാർമർ പ്രൊഡ്യൂസർ കമ്പിനി കസ്റ്റമർകെയർ സെന്ററിന്റെ ഉദ്ഘാടനം കസ്റ്റമർകെയർ ചെയർമാൻ ഡി.പ്രസന്നകുമാറും, ഇതോടനുബന്ധിച്ച് നടന്ന കാർഷികോപകരണങ്ങളുടെ വിതരണം ഫിനാൻസ് ഡയറക്ടർ ടി.സന്തോഷ് കുമാറും നിർവഹിച്ചു.മാനേജിംഗ് ഡയറക്ടർ എസ്.വി.സുരേഷ് കുമാർ അദ്ധ്യക്ഷനായി. ബോർഡ് മെമ്പർമാരായ ശോഭനകുമാരി, അജിത് മണലാടി, ജോഷി, ഈശ്വരൻ കുട്ടി, സുഭാഷ് പറമ്പിശ്ശേരി, വിനിത, സൗമ്യ, രാജീവ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement