തോട്ടപ്പള്ളിപൊഴി മുഖം സന്ദർശിച്ചു

Friday 24 May 2024 1:41 AM IST

അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴി മുഖവും സ്പിൽവേയും എച്ച്. സലാം എം.എൽ.എ സന്ദർശിച്ചു. സ്പിൽവേയുടെ കിഴക്കൻ ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്ന് ജനജീവിതം ദുസ്സഹമായ സാഹചര്യത്തെ തുടർന്നാണ് സന്ദർശനം. നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് എം. എൽ. എ യുടെ നിർദ്ദേശാനുസരണം സ്പിൽവേയിലെ 9 ഷട്ടറുകൾ തുറന്നു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, ഇറിഗേഷൻ അലപ്പുഴ സബ് ഡിവിഷൻ അസി. എക്സിക്യട്ടീവ് എൻജിനിയർ കെ.ആർ.രജീഷ് കുമാർ, അസി. എൻജിനിയർ വി.അരുൺ, ഓവർസിയർ ആർ.ജി.രാഹുൽ, വൈ. പ്രദീപ്, മുരളി എന്നിവർ ഒപ്പമുണ്ടായിരുന്നു.

Advertisement
Advertisement