പോളിടെക്‌നിക്കിൽ താത്കാലിക ഒഴിവ്

Friday 24 May 2024 12:54 AM IST

ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിൽ കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന മോഡൽ പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള താത്ക്കാലിക തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. ജൂൺ 3ന് കമ്പ്യൂട്ടർ വിഭാഗത്തിലേക്കും 4 ന് ഇലക്ട്രോണിക്സ് വിഭാഗത്തിലേക്കും 5ന് ഇലക്ട്രിക്കൽ വിഭാഗത്തിലേക്കും 6 ന് മെക്കാനിക്കൽ വിഭാഗത്തിലേക്കുമാണ് അഭിമുഖം. ദിവസവും രാവിലെ 10 ന് ലക്ചറർ തസ്തികളിലേക്കും ഉച്ചയ്ക്ക് ശേഷം ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികളിലേക്കുംഅഭിമുഖം നടക്കും. യഥാർത്ഥ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പ്രിൻസിപ്പാളിന് മുമ്പാകെ ഹാജരാകണം. ഫോൺ: 9447488348,​ 04762623597.

Advertisement
Advertisement