അമ്പലപ്പുഴയിൽ കടലാക്രമണം ശക്തം,​ മരങ്ങൾ കടപുഴകി

Friday 24 May 2024 1:58 AM IST

അമ്പലപ്പുഴ: കടലാക്രമണം ശക്തമായ പുന്നപ്ര വിയാനിയിൽ തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി. തീരത്തെ പല വീടുകളിലും വെള്ളം കയറി. പുന്നപ്ര ചള്ളി തീരത്തിന് വടക്കോട്ട് അരകിലോമീറ്ററോളുമുള്ള വിയാനി കടപ്പുറം വരെ കടൽ ഭിത്തിയില്ല. ഈ ഭാഗത്താണ് ഇന്നലെ ഉച്ചയോടെ കടലാക്രമണം ശക്തമായത്. പുറംകടലിൽ നിന്ന് ഉയർന്നുപൊങ്ങിയ കുറ്റൻ തിരമാലകൾ ശക്തിയാർജിച്ച് കരയിലേക്ക് ഇരച്ചുകയറിതാണ് നാശനഷ്ടങ്ങൾക്ക് കാരണം. തീരത്തിന് കയറ്റിവച്ചിരുന്ന പൊന്തുവള്ളങ്ങളെയും കടലെടുത്തു. വാടക്കൽ അറപ്പ പൊഴി ഭാഗത്തും കടൽശക്തമാണ്.

Advertisement
Advertisement