പുസ്തകശേഖരണം

Friday 24 May 2024 1:00 AM IST

ആലപ്പുഴ: ബി.ജെ.പി ജില്ലാ ആസ്ഥാന മന്ദിരത്തിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയിലേയ്ക്കുള്ള പുസ്തക ശേഖരണ യജ്ഞത്തിന് തുടക്കമായി.ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മയിൽ നിന്ന് ആദ്യ പുസ്തകം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഏറ്റുവാങ്ങി.30 വരെയാണ് പുസ്തക ശേഖരണം.31 ന് അരൂരിൽ നിന്ന് ആലപ്പുഴയിലേക്കും ജൂൺ 1 ന് ചെങ്ങന്നൂരിൽ നിന്ന് ആലപ്പുഴയിലേക്കും പുസ്തക സമാഹരണ യാത്ര നടത്തും.ജില്ലാ ജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ, അരുൺ അനിരുദ്ധൻ, പി.കെ വാസുദേവൻ ,അഡ്വ. രാജീവ്‌ കോയിക്കൽ, പി.കെ അശോകൻ.അജിത്ത് പിഷാരത്ത് എന്നിവർ നേതൃത്വം നൽകും.

Advertisement
Advertisement