വാഹനാപകട കേസിലെ പ്രതി 28 വർഷത്തിനുശേഷം പിടിയിൽ

Friday 24 May 2024 1:38 AM IST

ഇരിട്ടി: വാഹന അപകടത്തിന് ശേഷം ഒളിവിൽ പോയ പ്രതി 28 വർഷത്തിനുശേഷം പിടിയിൽ. 1996 ൽ കിളിയന്തറയിൽ വച്ച്നാ ഷണൽ പെർമിറ്റ് ലോറിയും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് ഡ്രൈവർ സഹദേവൻ മരണപ്പെടാൻ ഇടയായ കേസിലെ പ്രതി ആണ് വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിലാകുന്നത്. ഇരിട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അപകടത്തിന് ശേഷം കർണാടക സ്വദേശിയായ ലോറി ഡ്രൈവർ നാഗേഷ് (49) ഒളിവിൽ പോയിരുന്നു. ഇയാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ മരണപ്പെട്ട സഹദേവന്റെ കുടുംബത്തിന് ലഭിക്കേണ്ട ഇൻഷ്വറൻസ് ലഭിച്ചിരുന്നില്ല. 28 വർഷങ്ങൾക്ക് ശേഷം ഇരിട്ടി സി.ഐ പി.കെ. ജിജീഷും സംഘവും ബംഗളൂരുവിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കർണാടകയിലെ പല സ്ഥലങ്ങളിൽ ടാക്സി ഡ്രൈവറായി ഒളിവിൽ കഴിയുകയായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി.ബിജു, ഷിഹാബുദ്ദീൻ, പ്രവീൺ, നിജേഷ്, ഷൗക്കത്തലി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement