വെറ്ററിനറി സർവകലാശാല ശാസ്ത്രജ്ഞയ്ക്ക് പേറ്റന്റ്

Friday 24 May 2024 12:24 AM IST
ഡോ. ബീന

തൃശൂർ: വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിൽ തിരുവനന്തപുരത്തുള്ള കോളേജ് ഒഫ് ഡയറി സയൻസ് ആൻഡ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ.എൽ. ബീനയുടെ കണ്ടുപിടിത്തത്തിന് കേന്ദ്ര സർക്കാർ പേറ്റന്റ്. സ്ത്രീകളിൽ കാത്സ്യംആഗിരണം ത്വരിതപ്പെടുത്തുന്ന ഭക്ഷണം രൂപപ്പെടുത്തിയതിനാണ് (ഫംഗ്ഷണൽ ഫുഡ് ഫോർമുലേഷൻ) പി.എച്ച്.ഡി ഗവേഷണ ഭാഗമായുള്ള അംഗീകാരം.

വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയറി ആൻഡ് ഫുഡ് ടെക്‌നോളജി ഡീൻ ഡോ. എസ്.എൻ. രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. വിവിധ കാരണങ്ങളാൽ കാത്സ്യംആഗിരണം മന്ദഗതിയിലാകുന്നതിനാൽ സ്ത്രീകളുടെ എല്ലുകൾക്ക് ബലക്ഷയമുണ്ടാകാറുണ്ട്. കാത്സ്യംആഗിരണം ത്വരിതപ്പെടുത്താൻ സഹായിക്കുന്ന ഘടകം പാലിലെ മാംസ്യത്തിൽ നിന്ന് വേർതിരിച്ചാണ് ഫംഗ്ഷണൽ ഫുഡ് ഉണ്ടാക്കിയത്.

Advertisement
Advertisement