വെള്ളം കയറി നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണം
Friday 24 May 2024 1:22 AM IST
തൃശൂർ: കാലവർഷം ആരംഭിക്കും മുൻപ് പെയ്ത മഴയിൽ തന്നെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും അടക്കം വെള്ളം കയറിയ സംഭവത്തിൽ വ്യാപാരികൾക്കും വീട്ടുകാർക്കും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ കമ്മിറ്റി. മഴ കാലക്കെടുതികൾ മുൻകൂട്ടി കാണാതെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുകയാണ് ചെയ്തത്. വെള്ളം കയറി നഷ്ടം സംഭവിച്ച സ്ഥാപനങ്ങൾക്കും കുടുംബങ്ങൾക്കും ആവശ്യമായ നഷ്ടപരിഹാരം നല്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് വെള്ളാട്ട് രഘുനാഥ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.എസ്. രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറി പി. എസ്. ശ്രീജേഷ്, സംഘടനാ സെക്രട്ടറി സി.വി. പ്രേംകുമാർ, ട്രഷറർ പി. സേതുരാജ് എന്നിവർ സംസാരിച്ചു.