അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ

Friday 24 May 2024 1:26 AM IST

തിരുവനന്തപുരം : കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ (കെ.എ.ടി.എസ്.എ) 58-ാമത് വാർഷിക സമ്മേളനം ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും.ഇന്ന് ഉച്ചയ്ക്കു ശേഷം 2.30ന് പാളയം മാർക്കറ്റ് പരിസരത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ്,മറ്റ് നേതാക്കളായ ശശിധരൻ പിള്ള,വി.കെ. മധു,വി.ബാലകൃഷ്ണൻ,വിനോദ് വി.നമ്പൂതിരി,സതീഷ് കണ്ടല,വി.പ്രശാന്ത്,എ.പി. കുഞ്ഞാലിക്കുട്ടി,എ.വി.രാധാകൃഷ്ണൻ,എസ്.മുഹമ്മദ് ഷാഫി തുടങ്ങിയവർ പ്രസംഗിക്കും. നാളെ രാവിലെ10ന് അയ്യങ്കാളി ഹാളിൽ മന്ത്രി പി.പ്രസാദ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേരള അഗ്രിക്കൾചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ (കെ.എ.ടി.എസ്.എ) സംസ്ഥാന പ്രസിഡന്റ് പി.ഹരീന്ദ്രനാഥ്‌ അദ്ധ്യക്ഷത വഹിക്കും.ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ മുഖ്യ പ്രഭാഷണം നടത്തും.ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ് ഖാൻ,വൈസ് ചെയർപേഴ്സൺ എം.എസ്.സുഗൈതകുമാരി,ട്രഷറർ കെ.പി.ഗോപകുമാർ, സെക്രട്ടറിയേറ്റ് അംഗം എം.എം.നജീം,സംസ്ഥാന കമ്മിറ്റി അംഗം കെ.സുരകുമാർ,കെ.എ.ടിഎസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.അനീഷ് കുമാർ,പി.ധനുഷ്,പി.എ.റജീബ്,സി.ശ്രീകാന്ത്,എൻ. റസിയ,നിത്യ.സി.എസ്,എസ്.അജയകുമാർ,ഗിരീഷ്.എം.പിള്ള,ഷാജികുമാർ.പി തുടങ്ങിയവർ സംസാരിക്കുമെന്ന് ഭാരവാഹികൾ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisement
Advertisement