ഇനി ദിവസങ്ങൾ മാത്രം; മൂന്നാം ലോകമഹായുദ്ധത്തിന്റെ ദിവസം പ്രവചിച്ച് ഇന്ത്യൻ ജ്യോത്സ്യൻ

Friday 24 May 2024 10:54 AM IST

ന്യൂഡൽഹി: ഇനി ഒരു ലോകമഹായുദ്ധം കൂടി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് പലരും വിശ്വസിക്കുന്നുണ്ട്. ആദ്യത്തെ രണ്ട് ലോകമഹായുദ്ധങ്ങളുടെ ഭീകരത ഇപ്പോഴും വേട്ടയാടുന്നതിനിടെയാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പുതിയ പ്രവചനങ്ങൾ വരുന്നത്. നോസ്‌ട്രഡാമസ്, ബാബ വംഗ പോലുള്ള നിരവധി ജ്യോതിശാസ്ത്ര വിദഗ്ദ്ധർ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. എന്നാൽ എപ്പോൾ സംഭവിക്കും എന്നതിനെക്കുറിച്ച് വ്യക്തമല്ല. ഇപ്പോഴിതാ ഒരു ഇന്ത്യൻ ജ്യോതിശാസ്ത്ര വിദഗ്ദ്ധൻ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകാൻ പോകുന്ന തീയതി വരെ പ്രവചിച്ചിരിക്കുകയാണ്.

കൊറിയ - ചെെന സംഘർഷം, ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയ നിരവധി പ്രവചനങ്ങൾ നടത്തിയിട്ടുള്ള ഇന്ത്യൻ ജ്യോതിശാസ്ത്ര വിദഗ്ദ്ധൻ കുശാൽ കുമാറാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പുതിയ പ്രവചനം നടത്തിയത്. ജൂൺ 10,18 അല്ലെങ്കിൽ 29 എന്നിവ ദിവസങ്ങളിൽ മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുന്ന സംഭവങ്ങൾ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കുശാൽ കുമാറിന്റെ പ്രവചനം അനുസരിച്ച് മൂന്നാം ലോകമഹായുദ്ധം 2024ൽ തന്നെ പൊട്ടിപ്പുറപ്പെട്ടേക്കാം. കടലിൽ ആയിരിക്കും കൂടുതലും യുദ്ധം നടക്കുകയെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. കുശാലിന്റെ ഈ പ്രവചനം പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തതോടെ ലോകം തന്നെ ഒന്ന് നടുങ്ങിയിട്ടുണ്ട്. ഇനി ഒരു ലോകയുദ്ധം ഈ ഭൂമിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും. ഒരുവിധപ്പെട്ട എല്ലാ രാജ്യങ്ങളുടെ കെെയിലും വൻ ആണവ ആയുധങ്ങളാണ് ഉള്ളത്. ചില സംഘർഷങ്ങൾ ഉടനെ ഉണ്ടാകുമെന്നും അത് വ്യോമയാന മേഖലയെയും ടൂറിസത്തെയും സാരമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹരിയാനയിലെ പഞ്ച്‌കുള സ്വദേശിയാണ് കുശാൽ കുമാർ.

റഷ്യൻ സൈന്യവും നാറ്റോ സഖ്യവും തമ്മിൽ നേരിട്ടുള്ള സംഘർഷം കാരണം ലോകം മൂന്നാം ലോകമഹായുദ്ധത്തിൽ നിന്ന് അൽപം മാത്രം അകലെയാണെന്നാണ് അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്ളാ‌ഡിമിർ പുടിൻ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് കുശാലിന്റെ ഈ പ്രവചനം.

Advertisement
Advertisement