'ദൃശ്യം പോലെ വേറെ ലെവൽ സിനിമ, ആസിഫ് അലി തകർത്തു'; മികച്ച പ്രേക്ഷക പ്രതികരണവുമായി തലവൻ

Friday 24 May 2024 5:03 PM IST

ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് സംവിധാനം ചെയ്‌ത തലവൻ തീയേറ്ററുകളിലെത്തി. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിനുണ്ടായിരിക്കുന്നത്. ആസിഫ് അലിയുടെ അഭിനയത്തെപ്പറ്റിയാണ് എല്ലാവരും എടുത്ത് പറയുന്നത്.

'നല്ല അടിപൊളി സിനിമ, ആസിഫ് അലി നന്നായി അഭിനയിച്ചു, നല്ല സ്റ്റാൻഡാർഡുള്ള സിനിമ, സംവിധാനം നന്നായിട്ടുണ്ട്, ദൃശ്യം പോലെ വേറെ ലെവൽ സിനിമ, ആസിഫ് അലിയുടെ രണ്ടാം വരവ്, പാർട്ട് രണ്ടിനായി വെയിറ്റിംഗ്, ആസിഫ് അലിയെ ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്, പൊലീസുകാരുടെ അനുഭവം പറയുന്ന ചിത്രം, ' തുടങ്ങിയ കമന്റുകളാണ് വന്നിട്ടുള്ളത്.

രണ്ട് വ്യത്യസ്ഥ റാങ്കിലെ പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം . അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രദാന കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുള്ളത്.

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് തിരക്കഥ. ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പി .ആർ . ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത് .

Advertisement
Advertisement