ധാരാളം പണം കൈയിൽ വന്നുചേരാനുള്ള യോഗമുണ്ട്, ഈ നക്ഷത്രക്കാരുടെ കുടുംബം രക്ഷപ്പെടും

Friday 24 May 2024 6:58 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 മെയ് 25 1199 ഇടവം 11 ശനിയാഴ്ച.

(പുലർന്ന ശേഷം 10 മണി 35 മിനിറ്റ് 40 സെക്കന്റ് വരെ കേട്ട നക്ഷത്രം ശേഷം മൂലം നക്ഷത്രം )

അശ്വതി: വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാലതാമസം നേരിടും, കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകും, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ധനനഷ്ടം, ഭീരുത്വം.

ഭരണി: സ്ത്രീകൾ മുഖേനെ നഷ്ടം, സുഹൃദ്ബന്ധങ്ങൾക്ക് കോട്ടം തട്ടാതെ നോക്കണം, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, അബദ്ധങ്ങളിൽ ചാടും.അപമാനം,

കാർത്തിക: കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി ചതിവുകൾ പറ്റരുത്, ദാമ്പത്യ വിഷയങ്ങളിൽ അസുഖകരമായ അവസ്ഥ, കൂട്ട് പ്രവർത്തനങ്ങൾ ഒഴിവാക്കുക, യാത്ര മാറ്റി വയ്ക്കുക.

രോഹിണി: വിവാഹ ജീവിതത്തിൽ കല്ലുകടി. യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങൾ.സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം,തൊഴിൽ നഷ്ടം.

മകയിരം: സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, വിദ്യാഭ്യാസ തടസം, അപകടങ്ങൾ, പരാശ്രയത്വം, ആത്മീയത, കടബാദ്ധ്യതകൾ മുഖേനെ ദുരിതങ്ങൾ വർദ്ധിക്കും. ഔഷധ സേവ വേണ്ടിവരും.

തിരുവാതിര: ധനാഭിവൃദ്ധിയുടെ സമയം, തൊഴിൽ രംഗത്ത് കാര്യ വിജയം, ചെലവിനോടൊപ്പം വരവും വർദ്ധിക്കും, ജീവിത ചുറ്റ‌ുപാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും.
.
പുണർതം: ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും, വാഹനം വാങ്ങാൻ അനുകൂലമായ സമയം, വിദ്യാർത്ഥികൾക്ക് നല്ല ദിവസം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുംബസുഖം, യാത്രയിൽ നേട്ടം.

പൂയം: പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും. സഹോദര
സഹായം ലഭിക്കും, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം .

ആയില്യം: കുടുംബത്തിൽ ഐശ്വര്യം, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, എല്ലാ വിധത്തിലും ഉള്ള സുഖാനുഭവങ്ങൾ, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും.

മകം: മേലധികാരികളിൽ നിന്നും സഹായം, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, സന്താന ഗുണം, സന്താനങ്ങൾ മൂലം സന്തോഷംകിട്ടും, കലാമത്സരങ്ങളിൽ വിജയം. വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവർ അടുത്ത് വരും.

പൂരം: ദേവാലയദർശന യോഗം, ധനാഗമ മാർഗ്ഗങ്ങൾക്ക് പുതിയ വഴികൾ തുറന്ന് കിട്ടും. കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.

ഉത്രം: പുതിയ കൂട്ടകെട്ടുകൾ മൂലം സുഖവും സമാധാനവും ആഗ്രഹസാഫല്ല്യവും, നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും,ധനാഗമവും വിനോദ യാത്രയും, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, തൊഴിൽ മേന്മ, പേരും പെരുമയും ഉണ്ടാകും.

അത്തം: ശത്രു ദോഷം, യാത്രകളിൽ അപകട സാദ്ധ്യത. പ്രയാസങ്ങൾ പലരംഗത്ത് നിന്നും വരാം, ധനപരമായി അനിശ്ചിതത്വം, വിവാഹ ആലോചനകൾ മുടങ്ങും, അലസതയും മടിയും, പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല.

ചിത്തിര: ദാമ്പത്യ സുഖക്കുറവ്, ഏല്ലാരംഗത്തു നിന്നും ഏതിർപ്പുകൾ ഉണ്ടാകും, അശുഭ വാർത്തകൾ ശ്രവിക്കും, പരാജയ ഭീതി നിറഞ്ഞ ദിനം, കള്ളൻമാരെ കൊണ്ടുള്ള ഉപദ്രവം, ക്ഷമയില്ലായ്മ, ആരോഗ്യ പ്രശ്നങ്ങൾ.

ചോതി :തൊഴിൽ രംഗത്ത് പ്രയാസങ്ങൾ കൂടും സൽകീർത്തി നഷ്ടമാകും, കീഴ്ജീവനക്കാരെ ശാസിക്കേണ്ടി വരും, ക്ഷമക്കുറവ്. ശത്രു ഭീതിയും പരാജയവും.യാത്രയിൽ അസ്വസ്ഥതകൾ, കുടുംബത്തിൽ കലഹം.

വിശാഖം: എതിർ ലിംഗത്തിൽ പെട്ടവരുമായി കലഹത്തിന് നിൽക്കരുത്, പൊതുജന പിന്തുണ കുറയും, തസ്‌കര ഭയം ഉണ്ടാകും, അപവാദങ്ങളിൽ പെടാതെ നോക്കണം, എതിർപ്പുകൾ ഉണ്ടാകും.

അനിഴം: ഔദ്യോഗിക രംഗത്ത് ദുരിതങ്ങൾ കൂടും, ശിക്ഷണ നടപടികൾക്ക് വിധേയനാകും, അശുഭ കർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും. യാത്രകളിൽ അപകട സാദ്ധ്യത, ധനനഷ്ടം.

കേട്ട: വിദ്യാപരമായ മുന്നേറ്റം, കുടുംബ സുഖം,ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, യാത്രാഗുണം. അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീർത്തി ,പദവി എന്നിവ ലഭിക്കും, ഇഷ്ട ഭക്ഷണ പദാർത്ഥങ്ങൾ ലഭിക്കും.

മൂലം: കുടുബത്തിൽ സ്വസ്ഥതയും സമാധാനവും, തൊഴിൽരംഗം പുഷ്ടിപ്പെടും, സർക്കാർ ജീവനക്കാർക്ക് ധനലാഭം, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം.

പൂരാടം: രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, ജോലി ഭാരം കുറയും, ധനാഗമമാർഗ്ഗങ്ങൾക്ക് പുതിയ വഴികൾ തുറന്ന് കിട്ടും, സുഖസൗകര്യങ്ങൾ അനുഭവിക്കും, ജോലി സ്ഥിരമാകും.

ഉത്രാടം: ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും, ബിസിനസ്സിൽ നേട്ടം, ജീവിതത്തിൽ പുരോഗതി, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം നടക്കും, ശിക്ഷണ നടപടികൾ ഒഴിഞ്ഞ് പോകും.

തിരുവോണം: കുടുംബത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, ധനവരവ് വർദ്ധിക്കും, ജോലിമാറ്റം, കുടുംബസുഖം. ഗൃഹം മോടി പിടിപ്പിക്കുന്നതിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ കുറയും.

അവിട്ടം: ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം. ശുഭാപ്തി വിശ്വാസം എല്ലാ കാര്യത്തിലും വച്ചു പുലർത്തും, എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും, യാത്രയിൽ നേട്ടം.

ചതയം: സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും.

പൂരുരുട്ടാതി: സാഹചര്യങ്ങൾ അനുകൂലമാകും. ചിന്താശേഷിയോടു കൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും, കലാരംഗത്തുള്ളവർക്ക് നേട്ടം. കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, ആപത്തുകളിൽ നിന്നും രക്ഷ.

ഉത്തൃട്ടാതി: ആരോഗ്യസ്ഥിതി തൃപ്തികരം, വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും, സാമ്പത്തിക നേട്ടം, സ്ത്രീകൾ മൂലം സുഖവും സമാധാനവും.

രേവതി: ധനാഗമം പ്രതീക്ഷിക്കാം, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും. വിദേശത്ത്നിന്നും നല്ല വാർത്തകൾ കേൾക്കും. ഗുണാനുഭവങ്ങൾ, ഉപരിപഠനത്തിന് അനുകൂലമായ സമയം.

Advertisement
Advertisement