ആശുപത്രി പ്രവർത്തന സമയം ദീർഘിപ്പിച്ചു

Saturday 25 May 2024 3:58 AM IST

പള്ളിക്കൽ:മടവൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദത്തിന്റെ ഒ.പി പ്രവർത്തനസമയം ദിവസവും വൈകിട്ട് 4 വരെയായി ദീർഘിപ്പിച്ചു.എൻ.എച്ച്.എം അഗീകാരത്തോടെ ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം ഒരു ഡോക്ടറെ കൂടി നിയമിച്ചുകൊണ്ടാണ് ഈ നടപടി.കൂടാതെ പനി ചികിത്സയ്ക്ക് പ്രത്യേകസൗകര്യം ഏർപ്പെടുത്തിയതായും പ്രസിഡന്റ് എം.ബിജുകുമാർ അറിയിച്ചു

Advertisement
Advertisement