സ്‌കൈ ടവർ കാഴ്ചയുമായി അഹാന കൃഷ്ണ

Saturday 25 May 2024 12:50 AM IST

കുടുംബസമേതം മലേഷ്യൻ യാത്രയിലാണ് നടി അഹാന കൃഷ്ണ. ക്വാലാലംപൂരിലെ വളരെ പ്രശസ്തമായ സ്‌കൈ ടവറിൽ നിന്നുള്ള ചിത്രങ്ങൾ അഹാന കൃഷ്ണസമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു . അമ്മ സിന്ധു കൃഷ്ണ സഹോദരിമാരായ ഇഷാനി, ഹൻസിക എന്നിവരോടൊപ്പം ക്വാലാലംപൂരിൽ അവധിക്കാലം ആഘോഷിക്കുകയാണ്. സഹോദരി ദിയ കൃഷ്ണ ഇവരോടൊപ്പമില്ല. ക്വാലാലംപൂരിലെ ട്വിൻ ടവറിനു അരികിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ കഴിഞ്ഞ ദിവസം അഹാന പങ്കുവച്ചു. ഇപ്പോഴിതാ ക്വാലാലംപൂരിലെ പ്രശസ്തമായ സ്കൈ ടവറിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിടുകയാണ് അഹാന. ഈ സ്കൈ ടവർ ഭൂനിരപ്പിൽ നിന്ന് 300 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ ഒരു ആകാശക്കാഴ്ച തന്നെ സമ്മാനിക്കുന്ന ടവർ ക്വാലാലംപൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. നടി, യൂട്യൂബർ എന്നീ നിലകളിൽ സുപരിചിതയായ അഹാന കൃഷ്ണ യാത്രാപ്രേമിയാണ്.

Advertisement
Advertisement