അജിത്തും നയൻതാരയും വീണ്ടും

Saturday 25 May 2024 12:01 AM IST

സൂപ്പർ ഹിറ്റ് താരജോഡികളായ അജിത്തും നയൻതാരയും വീണ്ടും ഒരുമിക്കുന്നു. ആദിക് രവിചന്ദ്രർ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലാണ് അജിത്തും നയൻതാരയും ഒരുമിക്കുന്നത്. ഏകൻ,​ ബില്ല,​ ആരംഭം എന്നീ ചിത്രങ്ങളിൽ അജിത്തും നയൻതാരയും ഒരുമിച്ചിട്ടുണ്ട്.ശിവ സംവിധാനം ചെയ്ത 2019ൽ റിലീസ് ചെയ്ത വിശ്വാസം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. മങ്കാത്ത സിനിമയിലെ പോലെ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ഗുഡ് ബാഡ് അഗ്ലിയിൽ അജിത്ത് എത്തുന്നത്.

മൈത്രി മൂവിമേക്കേഴ്സ് ആണ് നിർമ്മാണം. ബോളിവുഡിലെ പ്രമുഖ നടനായിരിക്കും പ്രതിനായക വേഷത്തിൽ എത്തുക. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. അതേസമയം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയാണ് റിലീസിന് ഒരുങ്ങുന്ന അജിത്ത് ചിത്രം.തൃഷയാണ് നായിക.

Advertisement
Advertisement