മേക്കോവറിൽ ആസിഫ് അലി, ഒപ്പം അമല പോളും ഷറഫുദ്ദീനും, ലെവൽ ക്രോസ് റിലീസിന്

Saturday 25 May 2024 12:17 AM IST

ആസിഫ് അലി, അമല പോൾ. ഷറഫുദീൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ലെവൽ ക്രോസ് റിലീസിന് . കൂമനു ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കർണാടക വിതരണാവകാശം കന്നടയിലെ പ്രമുഖ നി

ർമ്മാതാക്കളായ എവി മീഡിയ കൺസൽട്ടൻസി സ്വന്തമാക്കി.

ജീത്തു ജോസഫിന്റെ പ്രധാന ശിഷ്യനാണ് അർഫാസ്.ചിത്രത്തിന്റെ രചനയും അർഫാസ് നിർവഹിക്കുന്നു.

ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ആസിഫ് അലി.
മോഹൻലാൽ നായകനായെത്തുന്ന "റാം" ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്.
ഗാനങ്ങൾ വിനായക് ശശികുമാർ, ഛായഗ്രഹണം അപ്പു പ്രഭാകർ.എഡിറ്രിംഗ് ദീപു ജോസഫ് , കോസ്റ്റ്യൂം ലിന്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്.

Advertisement
Advertisement