15 വയസുമുതൽ അവൻ എന്റെ ജീവിതത്തിന്റെ ഭാഗം: ജാൻവി കപൂർ

Saturday 25 May 2024 12:19 AM IST

കാമുകൻ ശിഖർ പഹാരിയായുമുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ജാൻവി കപൂർ. എന്റെ 15 വയസുമുതൽ അവൻ എന്റെ ജീവിതത്തിലുണ്ട്. എന്റെ സ്വപ്നങ്ങൾ എല്ലായ്പ്പോഴും അവന്റെ സ്വപ്നങ്ങളാണെന്നും അവന്റെ സ്വപ്നങ്ങൾ എല്ലായ്പ്പോഴും എന്റെ സ്വപ്നങ്ങളാണെന്നും ഞങ്ങൾ കരുതുന്നു. ഞങ്ങൾ വളരെ അടുത്തു. ഞങ്ങൾ പരസ്പരം വളർന്നു. അതുപോലെ പരസ്പരം നിലക്കൊള്ളുന്നു.

സാറ അലിഖാനൊപ്പം കോഫി വിത്ത് കരണിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ശിഖറുമായി ഡേറ്റിംഗിനെക്കുറിച്ച് ജാൻവി ആദ്യമായി സംസാരിക്കുന്നത്.

ജാൻവിയെയും ശിഖറിനെയും പലപ്പോഴും ഒരുമിച്ച് കാണാറുണ്ട്. ജാൻവിയുടെ കുടുംബാംഗങ്ങൾക്ക് ഒപ്പമുള്ള ശിഖറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശിഖറിന്റെ പേര് നെക്ളേസിൽ അണിഞ്ഞാണ് ചില പരിപാടികളിൽ ജാൻവി പങ്കെടുക്കുക.

Advertisement
Advertisement