തങ്കമണി എസ് .ഐക്കെതിരെ നടപടി വേണം : യൂത്ത് കോൺഗ്രസ്

Saturday 25 May 2024 12:36 AM IST

കട്ടപ്പന: കള്ളക്കേസിൽ പെടുത്തി യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല അസംബ്ലി പ്രസിഡന്റ് ആനന്ദ് തോമസിനെ അറസ്റ്റ് ചെയ്ത തങ്കമണി എസ് .ഐ ഐൻ ബാബുവിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡി വൈ .എസ് പി ഓഫിസിലേക്ക് ഇന്ന് രാവിലെ 10 ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും . സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ഉദ്ഘാടനം ചെയ്യും. കൊടും ക്രിമിനലുകളെ അറസ്റ്റ് ചെയുന്നപോലെയാണ് ആനന്ദിനെ കസ്റ്റഡിയിലെടുത്തത്. ഒരു പൊലീസുകാരന്റ കൈയോട് ചേർത്ത് വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ്. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുകയും മറ്റ് നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.പൊലീസിന്റെ ഈ ധാർഷ്ട്ട്യം അംഗീകരിക്കാൻ കഴിയില്ല. പ്രതികാര ബുദ്ധിയോടെയുള്ള പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത്‌കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ ജില്ലാ സെക്രട്ടറി മഹേഷ് മോഹനൻ, കട്ടപ്പന മണ്ഡലം പ്രസിഡന്റ് അലൻ സി മനോജ്, അഭിലാഷ് വി ജോസ്, അലൻ എസ് പുലിക്കുന്നേൽ എന്നിവർ അറിയിച്ചു

Advertisement
Advertisement