മഴയിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു, ദുരിതാശ്വാസക്യാമ്പ് തുറന്നു

Saturday 25 May 2024 1:53 AM IST

ആലപ്പുഴ: മഴയി​ലും കാറ്റി​ലും ജില്ലയിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. മൂന്ന് കുടുംബങ്ങളിലെ 12പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇതോടെ തകർന്ന വീടുകളുടെ എണ്ണം എട്ടായി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇന്നലെ ജില്ലയിൽ ശരാശരി 38.74മി.മീറ്റർ മഴ രേഖപ്പെടുത്തിയത്. കൂടുതൽ ചേർത്തലയിലും കുറവ് മങ്കൊമ്പിലുമാണ്. അമ്പലപ്പുഴ താലൂക്കിൽ കോമളപുരത്ത് മൂന്നും മാവേലിക്കരയിലും എടത്വയിൽ ഒരോ വീടുകളുമാണ് ഭാഗികമായി തകർന്നത്. തത്തംപള്ളി എൽ.പി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.

ഇന്നലെ ഉച്ചവരെ മഴക്ക് അല്പം ശമനം ഉയായിരുന്നെങ്കിലും വൈകിട്ടോടെ

കനത്ത മഴയിൽ ജലാശയങ്ങളിൽ ജലനിരപ്പുയർന്നു. നിരവധി മരങ്ങൾ കടപുഴുകിവീണു. ദേശീയപാത അടക്കം പ്രധാന പാതകളിൽ ഗതാഗതം തടസപ്പെട്ടു. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കടലാക്രമണവും ശക്തമായി. ആലപ്പുഴ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വിവിധ താലൂക്കുകളിലായി 400 ലേറെ വീടുകൾ വെള്ളത്തിലായി.

മഴ അളവ് (മി. മീറ്ററിൽ)

ജില്ലയിൽ ശരാശരി: 38.74

ചേർത്തല:61

കാർത്തികപ്പള്ളി: 42

മങ്കോമ്പ്: 20.2

മാവേലിക്കര: 30.2

കായംകുളം: 40.3

Advertisement
Advertisement