ആറാംഘട്ടത്തിൽ ജനവിധി തേടി പ്രമുഖർ

Friday 24 May 2024 11:57 PM IST

ന്യൂഡൽഹി: നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് കനയ്യകുമാർ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നു. മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് ന്യൂഡൽഹി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാ‌ർത്ഥിയായി ജനവിധി തേടുന്നു. ആംആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതിയാണ് ഇവിടെ എതിരാളി. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ (സംബൽപൂർ​ ഒഡീഷ),ബി.ജെ.പി ദേശീയ വക്താവ് സംബിത് പാത്ര (പുരി,​ഒഡീഷ)​ മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധി(സുൽത്താൻപൂർ,​ഉത്തർപ്രദേശ്),ജമ്മുകാശ്‌മീ‌ർ മുൻമുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി (അനന്ത്നാഗ് രജൗരി)​,​കൽക്കട്ട ഹൈക്കോടതി മുൻ ജഡ്‌ജി അഭിജിത് ഗംഗോപാദ്ധ്യായ (തംലുക്,ബംഗാൾ)​,​ഹരിയാന മുൻമുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ (കർണാൽ)​,​ബോളിവുഡ് താരം രാജ് ബബ്ബർ (ഗുഡ്ഗാവ്,​ഹരിയാന),​വ്യവസായി നവീൻ ജിൻഡാൽ(കുരുക്ഷേത്ര,​ഹരിയാന)​​ എന്നിവരാണ് ആറാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

Advertisement
Advertisement