20 കോടിയുടെ അഴിമതിയെന്ന് വി.ഡി. സതീശൻ

Saturday 25 May 2024 1:10 AM IST

കൊച്ചി: അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ 801 ബാറുടമകളിൽ നിന്ന് രണ്ടരലക്ഷം വീതം പിരിച്ചെടുത്ത് 20 കോടി രൂപയുടെ അഴിമതിക്കാണ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എക്സൈസ് മന്ത്രിയെ മാറ്റിനിറുത്തി കോഴയെപ്പറ്റി അന്വേഷിക്കണം. മന്ത്രിയും സി.പി.എമ്മും അറിഞ്ഞാണ് ബാറുടമകൾ പിരിവ് നടത്തുന്നതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെ.എം. മാണിക്കെതിരെ ഒരുകോടി രൂപയുടെ ആരോപണം ഉന്നയിച്ച എൽ.ഡി.എഫിനെതിരായ 20 കോടിയുടെ കോഴയാരോപണം കാലം കണക്ക് ചോദിക്കുന്നതാണ്. നോട്ട് എണ്ണുന്ന യന്ത്രം ഇപ്പോൾ എക്‌സൈസ് മന്ത്രിയുടെ അടുത്താണോ, മുഖ്യമന്ത്രിയുടെ അടുത്താണോ, എ.കെ.ജി സെന്ററിലാണോയെന്ന് വ്യക്തമാക്കണം. പെരുമാറ്റച്ചട്ടം നീങ്ങുമ്പോൾ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാമെന്ന് ബാറുടമകൾക്ക് സർക്കാർ വാക്ക് കൊടുത്തിട്ടുണ്ട്.

 മ​ദ്യ​ന​യം​ ​മാ​റ്റം​ ​ച​ർ​ച്ച​ചെ​യ്തി​ട്ട് പോ​ലു​മി​ല്ല​:​ ​എം.​വി.​ഗോ​വി​ന്ദൻ

മ​ദ്യ​ന​യം​ ​മാ​റ്റു​ന്ന​തി​ൽ​ ​പാ​ർ​ട്ടി​യും​ ​മു​ന്ന​ണി​യും​ ​സ​ർ​ക്കാ​രും​ ​ഒ​രു​ ​ച​ർ​ച്ച​യും​ ​ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി​ ​ഗോ​വി​ന്ദ​ൻ.​ ​എ​ന്തോ​ ​തീ​രു​മാ​നം​ ​ന​ട​പ്പാ​ക്കാ​ൻ​ ​പോ​കു​ന്നെ​ന്ന​ ​പ്ര​ചാ​ര​ണം​ ​വ​സ്തു​താ​ ​വി​രു​ദ്ധ​മാ​ണ്.​ ​ബാ​ർ​ ​ഉ​ട​മ​ക​ളി​ൽ​ ​നി​ന്ന് ​പ​ണ​പ്പി​രി​വെ​ന്ന​തും​ ​വ്യാ​ജ​ ​പ്ര​ച​ര​ണം.​ ​എ​ക്‌​സൈ​സ് ​മ​ന്ത്രി​ ​രാ​ജി​വ​യ്‌​ക്കേ​ണ്ട​തി​ല്ല.
പു​റ​ത്തു​ ​വ​ന്ന​ ​ഓ​ഡി​യോ​ ​പ​രി​ശോ​ധി​ക്ക​ണം.​ ​ന​യം​ ​രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ​പ​ണം​ ​വാ​ങ്ങു​ന്ന​ ​മു​ന്ന​ണി​യ​ല്ലി​ത്.​ ​യു.​ഡി.​എ​ഫി​ന്റെ​ ​സ​മ​യ​ത്തെ​ ​ആ​വ​ർ​ത്ത​ന​മ​ല്ല​ ​എ​ൽ.​ഡി.​എ​ഫി​ന്റേ​ത്.​ 22​ ​ല​ക്ഷ​മാ​യി​രു​ന്ന​ ​ബാ​ർ​ ​ലൈ​സ​ൻ​സ് ​ഫീ​സ് 35​ ​ല​ക്ഷ​മാ​ക്കി.​ ​ഡ്രൈ​ ​ഡേ​ ​ഒ​ഴി​വാ​ക്കു​ന്ന​തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.​ ​മ​ദ്യ​ത്തി​ന് ​വി​ല​ ​വ​ർ​ദ്ധി​പ്പി​ച്ച​ത് ​വ​രു​മാ​നം​ ​കു​റ​ച്ചു.
രാ​ജ്യ​സ​ഭാ​ ​സീ​റ്റ് ​സം​ബ​ന്ധി​ച്ച് ​തീ​രു​മാ​ന​ങ്ങ​ളാ​യി​ട്ടി​ല്ല.​ ​മു​ന്ന​ണി​യു​ടെ​ ​കെ​ട്ടു​റ​പ്പി​ന് ​പാ​ർ​ട്ടി​ ​എ​പ്പോ​ഴും​ ​വി​ട്ടു​വീ​ഴ്ച്ച​ ​ചെ​യ്യാ​റു​ണ്ട്.​ ​മ​ഴ​ക്കെ​ടു​തി​ ​നേ​രി​ടു​ന്ന​തി​നു​ള്ള​ ​യോ​ഗ​ത്തി​ൽ​ ​നി​ന്ന് ​മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള​വ​രെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​വി​ല​ക്കി.​ ​പ്ര​ധാ​ന​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടാ​തി​രി​ക്കു​ക​യും​ ​ജ​ന​കീ​യ​ ​പ്ര​ശ്ന​ങ്ങ​ളി​ലു​ള്ള​ ​ഇ​ട​പെ​ട​ൽ​ ​ത​ട​യു​ക​യു​മാ​ണ്.

Advertisement
Advertisement