പാസ്പോർട്ട് റദ്ദാക്കൽ: പ്രജ്വലിന് കേന്ദ്രത്തിന്റെ നോട്ടീസ്

Saturday 25 May 2024 12:43 AM IST

ന്യൂഡൽഹി: ലൈഗിംകാതിക്രമ കേസിൽ ആരോപണ വിധേയനായി വിദേശത്തേക്ക് കടന്ന ഹാസനിലെ എം.പിയും എൻ.ഡി.എ സ്ഥാർത്ഥിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് വിദേശകാര്യ മന്ത്രാലയം. ചട്ടം ലംഘിച്ച് ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ദുരുപയോഗം ചെയ്തതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. പാസ്‌പോർട്ട് റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണം. 24 മണിക്കൂറിനകം മതിയായ കാരണങ്ങൾ കാണിക്കാത്ത പക്ഷം അദ്ദേഹത്തിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കുകയും നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ
പ്രജ്വൽ ജർമ്മനിയിലാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇന്റർപോളിനെക്കൊണ്ട് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രജ്വലിനെ തിരികെ എത്തിക്കാനായിരുന്നില്ല.

Advertisement
Advertisement