പ്രജ്വൽ കേസ്: 30 പേർ അന്വേഷണ ഉദ്യോഗസ്ഥരെ സമീപിച്ചു.

Saturday 25 May 2024 2:10 AM IST

ന്യൂഡൽഹി: ലൈഗിംകാതിക്രമ കേസിൽ ആരോപണ വിധേയനായി വിദേശത്തേക്ക് കടന്ന ഹാസനിലെ എം.പിയും എൻ.ഡി.എ സ്ഥാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുടെ പീഡനത്തിനിരയായ 30ലേറെ പേർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) സമീപിച്ചു. പീഡനം സംബന്ധിച്ച് പൊലീസിൽ പരാതിപ്പെടാൻ ഇരകളാരും തയ്യാറായിട്ടില്ലെന്ന് രേവണ്ണയുടെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളെ കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കാരണം കാണിക്കൽ നോട്ടീസയച്ച് വിദേശകാര്യ മന്ത്രാലയം. ചട്ടം ലംഘിച്ച് ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ദുരുപയോഗം ചെയ്തതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. പാസ്‌പോർട്ട് റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണം. 24 മണിക്കൂറിനകം മതിയായ കാരണങ്ങൾ കാണിക്കാത്ത പക്ഷം അദ്ദേഹത്തിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കുകയും നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

അനുമതി വാങ്ങാതെയാണ് ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ഉപയോഗിച്ച് പ്രജ്വൽ ജർമ്മനിയിലേക്ക് കടന്നത്. ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നെങ്കിൽ അക്കാര്യം രണ്ടാഴ്ച മുമ്പ് എങ്കിലും വിദേശകാര്യമന്ത്രാലയത്തെ അറിയിക്കണം എന്നാണ് ചട്ടം.
കർണാടക സർക്കാരിന്റെ ആവശ്യപ്രകാരം പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച ആരംഭിച്ചിരുന്നു. നേരത്തേ പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് റദ്ദാക്കണമെന്ന് കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് രണ്ട് തവണ കത്ത് അയച്ചിരുന്നു. നിലവിൽ
പ്രജ്വൽ ജർമ്മനിയിലാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇന്റർപോളിനെക്കൊണ്ട് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രജ്വലിനെ തിരികെ എത്തിക്കാനായിരുന്നില്ല. ഇതിനുപിന്നാലെ താക്കീതുമായി ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡയും രംഗത്തെത്തിയിരുന്നു.

കർണാടകയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് പ്രജ്വലിനെതിരെ ലൈംഗികാരോപണം ഉയർന്നത്. പീഡനത്തിനിരയാക്കപ്പെട്ട സ്ത്രീകളുടെ വീഡിയോകൾ കർണാടകയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. വീഡിയോയിൽ ഉൾപ്പെട്ടതായി പറയുന്ന ഒരു സ്ത്രീ വനിതാ കമ്മിഷന് പരാതി നൽകിയതോടെയാണ് കേസ് മുറുകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ വനിതാ കമ്മിഷന്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. ഇതിനുപിന്നാലെ അദ്ദേഹം കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. തുടർന്ന് ഏപ്രിൽ 22നാണ് പ്രജ്വൽ രാജ്യം വിട്ടത്.

അതേസമയം,

Advertisement
Advertisement