കറങ്ങിത്തിരിഞ്ഞ് താഴേക്ക് കേദാർനാഥിൽ ഹെലികോപ്ടറിന് അടിയന്തര ലാൻഡിംഗ്

Saturday 25 May 2024 2:11 AM IST

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സിർസിയിൽനിന്ന് കേദാർനാഥിലേക്ക് തീർത്ഥാടകരുമായി വന്ന ഹെലികോപ്ടറിന്അടിയന്തര ലാൻഡിംഗ്. പൈലറ്റുൾപ്പെടെ ഏഴ് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണ്. കറങ്ങിത്തിരിഞ്ഞ് ഹെലികോപടർ താഴേക്ക് വരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

വെള്ളിയാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. സാങ്കേതിക തകരാറിനെത്തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇതിനിടെ കറങ്ങിത്തിരിഞ്ഞ് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് ആശങ്കയായി. ഹെലിപാഡിൽ നിന്ന് 100 മീറ്റർ അകലെയാണ് ലാൻഡ് ചെയ്യാനായത്. ഇതിനിടെ പിൻഭാഗം നിലത്തിടിക്കുകയും ചെയ്‌തു. സാങ്കേതിക തകരാർ മൂലമാണ് അടിയന്തര ലാൻഡിംഗ് വേണ്ടി വന്നതെന്ന് രുദ്രപ്രയാഗ് ജില്ലാ ദുരന്തനിവാരണ മാനേജ്‌മെന്റ് ഓഫീസർ അറിയിച്ചു.

Advertisement
Advertisement