വ്യാപാര ഭവൻ ശിലാസ്ഥാപനം ഇന്ന്

Sunday 26 May 2024 1:26 AM IST

കല്ലമ്പലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റിന്റെ ദ്വൈവാർഷിക സമ്മേളനവും വ്യാപാര ഭവൻ ശിലാസ്ഥാപനവും ഭരണ സമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 9 ന് കല്ലമ്പലം ദൈൻ കാസിൽ ഹോട്ടലിൽ നടക്കും.സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം നിർവഹിക്കും.യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്‌ റാഫി അദ്ധ്യക്ഷത വഹിക്കും.ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.യൂണിറ്റ് ജനറൽസെക്രട്ടറി എൻ.സുരേഷ് കുമാർ സ്വാഗതവും ട്രഷറർ വി.രാജീവ് നന്ദിയും പറയും.

Advertisement
Advertisement