ഈ നക്ഷത്രക്കാർക്ക് വിദേശയാത്രയ്ക്ക് യോഗം,​ പൂര്‍വിക സ്വത്ത് ലഭിക്കാൻ സാദ്ധ്യത

Saturday 25 May 2024 7:10 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

(2024 മേയ് 26 - 1199 ഇടവം 12 ഞായറാഴ്ച. പുലർന്ന ശേഷം 10 മണി 35 മിനിറ്റ് 24 സെക്കന്റ് വരെ മൂലം നക്ഷത്രം, ശേഷം പൂരാടം നക്ഷത്രം )

അശ്വതി : അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും, കുടുംബ സുഖം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും.

ഭരണി : ജീവിതത്തില്‍ പുരോഗതി, യാത്രാഗുണം, ആപത്തുകളില്‍ നിന്നും രക്ഷ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.

കാര്‍ത്തിക : വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, മനസ്ഥിതി തൃപ്തികരം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം നടക്കും.

രോഹിണി : യാത്രയില്‍ നേട്ടം, ഉപരിപഠനത്തിന് അനുകൂലമായ സമയം, ഗൃഹം മോടി പിടിപ്പിക്കുന്നതിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ കുറയും.

മകയിരം : ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, പൂര്‍വിക സ്വത്ത് ലഭിക്കാൻ സാദ്ധ്യതയുണ്ട്, എല്ലാ വിധത്തിലും ഉള്ള സുഖാനുഭവങ്ങള്‍, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

തിരുവാതിര : എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, വിദേശ യാത്രക്കും മറ്റും തീരുമാനമാകും, കര്‍ഷകര്‍ക്ക് ലാഭം.

പുണര്‍തം : ദൂരയാത്രാക്ലേശം, നിര്‍ണ്ണായക നിമിഷങ്ങളിലും ആത്മനിയന്ത്രണം പാലിക്കണം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം.

പുയം : തൊഴില്‍ രംഗത്ത് അപവാദം, യാത്രകളില്‍ അപകട സാദ്ധ്യത, ശാരീരികമായി ബുദ്ധിമുട്ടുകള്‍, ദാബത്യസുഖക്കുറവ്, സഹോദരരുമായി കലഹം.

ആയില്യം : തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം, എതിര്‍പ്പുകള്‍ ഉണ്ടാകും, ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, അശുഭ കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും.

മകം : ജോലി ഭാരം കുറയും, തൊഴില്‍ലാഭം, സാമ്പത്തിക നേട്ടം, സ്ത്രീകള്‍ വഴി സുഖവും സമാധാനവും.

പൂരം : സഹോദര ഗുണം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലംമാറ്റം, ജോലിസ്ഥിരമാകും, പ്രശസ്തിയും വിജയവും, ബിസിനസ്സില്‍ നേട്ടം.

ഉത്രം : ഏറ്റെടുത്തു കഴിഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കും, പുതിയ ബന്ധങ്ങള്‍ ഉണ്ടാകും, മാതൃ സ്ഥാനീയർക്ക് രോഗശാന്തി, സമ്മാനങ്ങള്‍ കിട്ടും, ധനാഭിവൃദ്ധി യുടെ സമയം.

അത്തം : ഭാര്യാഗുണം, സ്വാധീനശക്തി, അന്യദേശ വാസം ഗുണം ചെയ്യും, ഭര്‍തൃസ്നേഹം വര്‍ദ്ധിക്കും, ആദ്ധ്യാത്മികതയും ദൈവാധീനവും ഉണ്ടാകും, ആകര്‍ഷകത്വം എല്ലായിടത്തും നിഴലിച്ചു നില്‍ക്കും.

ചിത്തിര : ആത്മവിശ്വാസം കൂടും, തൊഴിലില്‍ മേന്മകള്‍,പൊതുരംഗത്ത്‌ നേട്ടം, ഈശ്വരാധീനം, ആത്മ നിയന്ത്രണശേഷി, ധനപ്രാപ്തി, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ചോതി : ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ഉല്ലാസകരമായ അനുഭവങ്ങൾ, അനുകൂലമായ സ്ഥലംമാറ്റം, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും.

വിശാഖം : ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം, ധനവരവ് വര്‍ദ്ധിക്കും, ജോലിമാറ്റം, ശത്രുനാശം, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, കടബാദ്ധ്യതകള്‍ കുറയും.

അനിഴം : അധികാരികളുടെ പ്രീതി, സ്വര്‍ണ്ണ ലാഭം, യാത്രയില്‍ നേട്ടം, സര്‍ക്കാര്‍ ആനുകൂല്ല്യം, രാഷ്ട്രീയ വിജയം, വീടിനോട് പ്രത്യേക താല്പ്പര്യം.

കേട്ട : വിദേശത്ത്നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും, ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവൃത്തികള്‍ വിജയത്തിലെത്തും, സ്വന്തം കുടുംബത്തിനോട് മാത്രമേ കൂറും സ്നേഹവും കാണുകയുള്ളു.

മൂലം : ധന ലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താത്പര്യം കാണിക്കും, ശത്രുക്കളെ പരാജയപ്പെടുത്തും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, സ്ത്രീകൾ മുഖേനെ സന്തോഷം കിട്ടും.

പൂരാടം : സമാധാനവും സന്തോഷവും അനുഭവപ്പെടും, ധനപരമായി നല്ല സമയം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, ആകര്‍ഷകത്വം, സത്യസന്ധത, ഈശ്വരാധീനം.

ഉത്രാടം : ആത്മീയതയും ദൈവാധീനവും കുറവായിരിക്കും, എതിര്‍പ്പുകളെ നേരിടേണ്ടി വരും, ദുര്‍വാശി ഒഴിവാക്കുക, പരാജയ ഭീതി, യാത്രയില്‍ ക്ലേശങ്ങള്‍, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.

തിരുവോണം : സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റം പറയും, ജീവിത വിജയത്തിന് കഠിനമായ പരിശ്രമം വേണ്ടി വരും, മറ്റുള്ളവരുടെ സ്വകാര്യ രഹസ്യങ്ങള്‍ പരസ്യമാക്കും, അപായപ്പെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കും സൂക്ഷിക്കുക..

അവിട്ടം : അന്യര്‍ക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും, അപകടങ്ങള്‍, പരാശ്രയത്വം, പ്രവൃത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, അശുഭ വാര്‍ത്തകള്‍ ശ്രവിക്കും, പരാജയ ഭീതി.

ചതയം : ബന്ധുക്കളുമായി കലഹം, തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും, പൊതുജന പിന്തുണ കുറയും, കള്ളന്‍മാരെ കൊണ്ടുള്ള ഉപദ്രവം വർദ്ധിക്കും.

പൂരുരുട്ടാതി : ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും, ധനനഷ്ടം,രഹസ്യ ജീവിതംകൊണ്ട് പ്രയാസങ്ങൾ, പരീക്ഷണങ്ങളെ നേരിടേണ്ടി വരും.

ഉത്രട്ടാതി : ചെലവിനോടൊപ്പം വരവ് ലഭിക്കാത്തതിനാൽ പ്രയാസങ്ങൾ അനുഭവപ്പെടും, തൊഴില്‍ നഷ്ടം സംഭവിക്കും, മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക.

രേവതി : ചതിവുകളില്‍ നിന്നും പാഠം പഠിച്ചാൽ നന്ന് , വീട് വിട്ട് നില്‍ക്കേണ്ടി വരും, കര്‍മ്മ മേഖലയില്‍ അനിശ്ചിതത്വം, യാത്രാക്ലേശം, രഹസ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.

Advertisement
Advertisement