മടിക്കൈയിൽ കെ.എസ്.ടി.എ പഠന ക്യാമ്പ്

Saturday 25 May 2024 8:13 PM IST

കാഞ്ഞങ്ങാട് : കെ.എസ്.ടി.എ ജില്ലാ പഠന ക്യാമ്പ് മടിക്കൈ അമ്പലത്തുകരയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് യു.ശ്യാം ഭട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ബീന, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.കെ. ലസിത, ഡോ എം.ഇ.ചന്ദ്രാംഗദൻ കെ.വി.രാജേഷ് , ഒ.കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതം പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പഠന ക്ലാസ്സിൽ എ.കെ.ബീന, അഡ്വ.പി.പി.ശ്യാമളാദേവി, പി.കെ. പ്രേംനാഥ്, ടി.കെ.ദേവരാജൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുക്കും. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

Advertisement
Advertisement