ഹൈപ്രഷർ ബയോഗ്യാസ് പ്ലാന്റിന് പേറ്റന്റ്

Sunday 26 May 2024 1:32 AM IST

തിരുവനന്തപുരം: അടുക്കള മാലിന്യത്തിൽ നിന്നും പാചകാവശ്യത്തിനുള്ള ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന പ്ലാന്റുകൾ വികസിപ്പിച്ചെടുത്ത ബയോടെക്കിന് പുതിയ കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിച്ചു. ഉയർന്ന മർദ്ദത്തിൽ ബയോഗ്യാസ് ലഭിക്കുന്ന പോർട്ടബിൾ പ്ലാന്റുകൾ നിർമ്മിച്ചതിനാണിത്. ബയോടെക് മാനേജിംഗ് ഡയറക്‌ടർ ഡോ. എ. സജിദാസിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് ഏഴ് പ്രധാന സവിശേഷതകളുള്ള ഹൈപ്രഷർ ബയോഗ്യാസ് പ്ലാന്റ് വികസിപ്പിച്ചത്. എൽ.പി.ജിയോളം തീജ്വാല ലഭിക്കുന്ന ഈ പ്ലാന്റ് അടുക്കള മാലിന്യ സംസ്‌കരണത്തിന് ഏറ്റവും അനുയോജ്യമായി വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കാനാവും. പ്രതിമാസം 50 ശതമാനത്തിലധികം എൽ.പി.ജി ഇതിലൂടെ ലാഭിക്കാം. വീട്ടമ്മമാർക്ക് അനായാസം ഉപയോഗിക്കാനാവുന്ന വിധത്തിലാണ് രൂപകൽപന. പൂർണമായും ഫൈബർഗ്ലാസിൽ നിർമ്മിച്ചിരിക്കുന്ന പ്ലാന്റുകൾക്ക് 15 വർഷത്തിലധികം പ്രവർത്തനക്ഷമതയുണ്ട്. കുറഞ്ഞ സ്ഥല പരിധിക്കുള്ളിൽ സ്ഥാപിക്കാൻ കഴിയുന്ന ഇവ ടെറസുകലിലും സ്ഥാപിക്കാം.

Advertisement
Advertisement