പാലത്തിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം : 2 പേർ അറസ്റ്റിൽ

Sunday 26 May 2024 1:10 AM IST

മലയിൻകീഴ് : കൊണ്ണിയൂർ സ്വദേശി വേണുവിനെ കൊണ്ണിയൂർ പാലത്തിൽ നിന്നു വെള്ളത്തിൽ തള്ളിയിട്ട് ചവിട്ടിത്താഴ്ത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കാപ്പിക്കാട് കൊണ്ണിയൂർ ഈന്തവിള വീട്ടിൽ എ.അൻവർ(24,അമ്പിളി) കൊണ്ണിയൂർ എസ്.എ.മൻസിലിൽ ആർ.സൈദലി (23)എന്നിവരെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാർ വനമേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിളപ്പിൽശാല ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കാട്ടാക്കട,വിളപ്പിൽശാല, നെയ്യാർഡാം പൊലീസ് സ്റ്റേഷനുകളിൽ 10 ലെറേ കേസുകൾ പ്രതികൾക്കെതിരെയുണ്ടെന്നും ഇവർ ഗുണ്ടാ ലിസ്റ്റിലുൾപ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു.

Advertisement
Advertisement