പാർട്ട് ടൈം ജോലി തട്ടിപ്പ്: 1,65,000 രൂപ നഷ്ടമായി

Sunday 26 May 2024 1:07 AM IST

കണ്ണൂർ: ഫേസ്ബുക്കിൽ പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് പരസ്യം കണ്ട് പണം നിക്ഷേപിച്ച പരാതിക്കാരന് 1,65,000 രൂപ നഷ്ടപ്പെട്ടു. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലാഭമോ അടച്ച പണമോ തിരികെ നൽകാതെയാണ് തട്ടിപ്പിനിരയാക്കിയത്. മറ്റൊരു പരാതിയിൽ ഓൺലൈൻനായി ലോണിന് അപേക്ഷിച്ചയാൾക്ക് 1,09,500 രൂപ നഷ്ടപ്പെട്ടു. ലോൺ ലഭിക്കുന്നതിന് വിവിധ ചാർജുകൾ നൽകണമെന്ന് പറഞ്ഞ് പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചതിന് ശേഷം അടച്ച പണമോ ലോണോ നൽകാതെ വഞ്ചിക്കുകയായിരുന്നു. ഓൺലൈൻ തട്ടിപ്പിനിരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം.

Advertisement
Advertisement