മദ്യപിക്കാൻ പണം നൽകാത്ത അമ്മയുടെ സാരിയിൽ തീ കൊളുത്തി
Sunday 26 May 2024 1:09 AM IST
മലയിൻകീഴ് : മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് മാതാവിന്റെ സാരിയിൽ തീകൊളുത്തിയ മകൻ അറസ്റ്റിൽ.
വിളപ്പിൽ നൂലിയോട് ചൊവ്വല്ലൂർ അശ്വതി ഭവനിൽ പി. മനോജിനെ(52)യാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളോടൊപ്പം താമസിക്കുന്ന മാതാവ് എൽ.രംഭയെ(78)കഴിഞ്ഞ ദിവസമാണ് പണം ചോദിച്ച് വഴക്കിനൊടുവിൽ
തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.പൊള്ളലേറ്റ മാതാവ് ചികിൽസതേടി.പ്രതിയെ കോടതിയിൽ ഹാജരാക്കി.
(ഫോട്ടോ അറസ്റ്റിലായ പി.മനോജ്(52)