മലഞ്ചരക്ക് കട കുത്തി തുറന്ന് മോഷണം: പ്രതി പിടിയിൽ

Sunday 26 May 2024 1:12 AM IST

പുതുക്കാട്: മലഞ്ചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കോടാലി ആളൂപറമ്പൻ വീട്ടിൽ സുരേഷിനെയാണ് (51) പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണമ്പത്തൂർ കാളൻ പാവുണ്ണിയുടെ കടയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു മോഷണം.

കടയുടെ ചുമർ കുത്തിത്തുറന്ന് അകത്തുകടന്ന ഇയാൾ ചാക്കിലും പാത്രങ്ങളിലും നിറച്ചുവച്ചിരുന്ന ജാതിക്കായ, ജാതിപത്രി, അടയ്ക്ക എന്നിവ മോഷ്ടിക്കുകയായിരുന്നു.

ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുന്നു. ചാക്കുകളിലാക്കിയ മലഞ്ചരക്കുകൾ തൊട്ടടുത്ത പറമ്പിലെത്തിച്ച ശേഷം പുതുക്കാട് നിന്ന് ഓട്ടോ വിളിച്ചാണ് ഇവർ തൃശൂരിലെ കടയിലെത്തിച്ച് വിൽപ്പന നടത്തിയത്. സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറകളിൽ നിന്നാണ് ഓട്ടോ തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. 50,000 രൂപയുടെ ഉത്പന്നങ്ങൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Advertisement
Advertisement