കാനിൽ ഇന്ത്യക്ക് അഭിമാന നിമിഷം,​ ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് ഗ്രാൻപ്രീ പുരസ്കാരം

Saturday 25 May 2024 11:46 PM IST

കാൻ : പായൽ കപാഡിയ സംവിധാനം ചെയ്ത് മലയാളFതാരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയും പ്രധാന വേഷങ്ങളിലെത്തിയ ഇന്ത്യൻ ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് കാൻ ചലച്ചിത്രവേളയിൽ ഗ്രാൻ പ്രീ പുരസ്കാരം. കാനിലെ രണ്ടാമത്തെ വലിയ പുരസ്കാരമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് നേടിയത്. മുംബയിൽ ജോലിക്കെത്തുന്ന മലയാളി നഴ്സുമാർ അവരുടെ സ്വകാര്യ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും മാറ്റങ്ങളും അവതരിപ്പിച്ച ഹിന്ദി,​ മലയാളം ഭാഷകളിലുള്ള പായൽ കാപാഡിയയുടെ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു .

അമേരിക്കൻ സംവിധായകൻ ഷോൺ ബേക്കറിന്റെ ' അനോറ'യ്ക്കാണ് മികച്ച ചിത്രത്തിനുള്ള പാം ഡിഓർ പുരസ്കാരം.കാനിലെ അൺ സെർട്ടെൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം ഇന്ത്യൻ നടി അനസൂയ സെൻഗുപ്ത നേടി. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റന്റിൻ ബോഷനോവിന്റെ ' ദ ഷെയിംലെസ് ' എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം.

പോർച്ചുഗീസ് ചിത്രമായ 'ഗ്രാൻഡ് ടൂർ ' ഒരുക്കിയ മിഗ്വൽ ഗോമസാണ് മികച്ച സംവിധായകൻ. ജാക്വസ് ഓഡ്യാർഡ് സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമായ ' എമിലിയ പെരസി'ലെ അഭിനേതാക്കളായ പോപ് താരം സെലീന ഗോമസ്, കാർല സോഫിയ ഗാസ്കോൺ, സോയീ സാൽഡാന്യ, ആഡ്രിയാന പാസ് എന്നിവർ മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. ജൂറി പുരസ്കാരവും എമിലിയ പെരെസിനാണ്. അമേരിക്കൻ താരം ജെസീ പ്ലെമൻസാണ് മികച്ച നടൻ (കൈൻഡ് ഒഫ് കൈൻഡ്‌നെസ്).

ഛായാഗ്രാഹകൻ സന്തോഷ് ശിവൻ പിയർ പ്രശസ്തമായ ആഞ്ചനിയോ പുരസ്കാരം ഏറ്റുവാങ്ങി. ലോകത്തെ ഏറ്റവും മികച്ച ഛായാഗ്രാഹകരെ ആദരിക്കുന്ന സ്വതന്ത്ര പുരസ്കാരം കാനിലെ നിറഞ്ഞ സദസിലാണ് സന്തോഷ് ശിവൻ സ്വീകരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ഛായാഗ്രാഹകനാണ്. ആഞ്ചനിയോ സ്ഥാപന മേധാവി ഇമ്മാനുവേലും ബോളിവുഡ് നടി പ്രീതി സിന്റയും ചേർന്നാണ് സന്തോഷ് ശിവൻ എന്ന പേര് ആലേഖനം ചെയ്ത ലെൻസുകളടങ്ങുന്ന പുരസ്ക്കാരം സമ്മാനിച്ചത്. വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന് റെഡ് കാർപ്പറ്റ് വരവേൽപ്പ് നൽകിയിരുന്നു. സന്തോഷ് ശിവന്റെ ഭാര്യ ദീപ,​ മകൻ സർവ്വജിത് എന്നിവരും സന്നിഹിതരായിരുന്നു.

​അ​ൺ​ ​സെ​ർ​ട്ടെ​ൻ​ ​റി​ഗാ​ർ​ഡ് ​വി​ഭാ​ഗത്തിൽ ​ ​ ഇ​ന്ത്യ​ൻ​ ​ന​ടി​ ​അ​ന​സൂ​യ​ ​സെ​ൻ​ഗു​പ്ത.​ ​ ​മി​ക​ച്ച​ ​ന​ടി​ക്കു​ള്ള​ ​പു​ര​സ്കാ​രം​ ​അ​ന​സൂ​യ​ക്കാ​ണ്.​ ​ബ​ൾ​ഗേ​റി​യ​ൻ​ ​സം​വി​ധാ​യ​ക​ൻ​ ​കോ​ൺ​സ്റ്റ​ന്റി​ൻ​ ​ബോ​ഷ​നോ​വ് ​ഒ​രു​ക്കി​യ​ ​'​ ​ദ​ ​ഷെ​യിം​ലെ​സ് ​'​ ​എ​ന്ന​ ​ഹി​ന്ദി​ ​ചി​ത്ര​ത്തി​ലെ​ ​അ​ഭി​ന​യ​ത്തി​നാ​ണ് ​അം​ഗീ​കാ​രം.​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​ഇ​ന്ത്യ​ൻ​ ​ന​ടി​ ​ഈ​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കു​ന്ന​ത്.


ചൈ​നീ​സ് ​ചി​ത്ര​മാ​യ​ ​'​ബ്ലാ​ക്ക് ​ഡോ​ഗ് ​'​ ​ആ​ണ് ​അ​ൺ​ ​സെ​ർ​ട്ടെ​ൻ​ ​റി​ഗാ​ർ​ഡ് ​വി​ഭാ​ഗ​ത്തി​ലെ​ ​മി​ക​ച്ച​ ​ചി​ത്രം.​ ​റോ​ബ​ർ​ട്ടോ​ ​മി​ന​ർ​വി​നി​ ​(​ദ​ ​ഡാം​ഡ്),​ ​റു​ൻ​ഗാ​നോ​ ​ന്യോ​നി​ ​(​ഓ​ൺ​ ​ബി​ക​മിം​ഗ് ​എ​ ​ഗി​നി​ ​ഫോ​ൾ​)​ ​എ​ന്നി​വ​ർ​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​രാ​യി.​ ​അ​ബു​ ​സാ​ൻ​ഗാ​രെ​ ​(​ ​ദ​ ​സ്റ്റോ​റി​ ​ഒ​ഫ് ​സു​ലൈ​മാ​ൻ​)​ ​ആ​ണ് ​മി​ക​ച്ച​ ​ന​ട​ൻ.

Advertisement
Advertisement