കെ.എൽ.ഡി.സി കനാൽ നിറഞ്ഞതോടെ മത്സ്യങ്ങൾ സുലഭം

Sunday 26 May 2024 1:07 AM IST

പാവറട്ടി: ഇടിയഞ്ചിറ റെഗുലേറ്ററിന് സമീപം കെ.എൽ.ഡി.സി കനാൽ നിറഞ്ഞതോടെ മത്സ്യങ്ങൾ സുലഭമായി. രണ്ടുമാസ കാലമായി വറ്റിവിരണ്ട് കിടന്നിരുന്ന കനാൽ ഒരാഴ്ചയായി പെയ്ത ശക്തമായ മഴയിൽ നിറഞ്ഞത്.

വലവീശിയും ചൂണ്ടയിട്ടും മത്സ്യങ്ങൾ പിടിക്കാൻ നിരവധി ആളുകളെത്തി തുടങ്ങി. മത്സ്യങ്ങൾ വാങ്ങാവനെത്തുന്നവരുമുണ്ട്. നാടൻ ബ്രാല് 400-500 രൂപ വരെ. കരിമീൻ 400-500,തൂളി മീൻ 100-150, കല്ലുത്തി 50-100, പ്രായി 400-500 വരെയുമാണ് വില. കൂടാതെ ചെറുമീനുകളും ലഭിക്കുന്നുണ്ട്.

Advertisement
Advertisement