ആറാംഘട്ടത്തിൽ മത്സരിച്ച 80% സ്ഥാനാർത്ഥികളും കോടീശ്വരന്മാർ

Sunday 26 May 2024 2:38 AM IST

ന്യൂഡൽഹി: ഇന്നലെ നടന്ന ആറാംഘട്ട വോട്ടെടുപ്പിൽ മത്സരിച്ച 80 ശതമാനം സ്ഥാനാർത്ഥികളും കോടീശ്വരന്മാർ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും,ദ നാഷണൽ ഇലക്ഷൻ വാച്ചും പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിയിലെ 94 ശതമാനം സ്ഥാനാർത്ഥികളും,കോൺഗ്രസ്-ആംആദ്മി പാർട്ടി എന്നിവർ രംഗത്തിറക്കിയ 80 ശതമാനം സ്ഥാനാർത്ഥികളും കോടീശ്വരന്മാരാണ്. ഹരിയാന കുരുക്ഷേത്ര മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച വ്യവസായി നവീൻ ജിൻഡാലാണ് ഒന്നാം സ്ഥാനത്ത്. 1241.47 കോടിയുടെ ആസ്‌തിയുണ്ടെന്നാണ് നാമനിർദ്ദേശപത്രികയിൽ വെളിപ്പെടുത്തിയത്. ബിജു ജനതാദളിലെ സന്ത്‌രുപ്‌ത് മിശ്ര (482.21 കോടി),ആംആദ്മി പാർട്ടിയിലെ സുശീൽ ഗുപ്‌ത (169.57 കോടി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആറാംഘട്ടത്തിൽ 889 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഇവരിൽ 180 പേർ ക്രിമിനൽ കേസ് പ്രതികളാണ്. 141 പേർക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Advertisement
Advertisement