വീട്ടിൽ ഓപ്പൺ സിറ്റ് ഔട്ട് ഇങ്ങനെ ഒരിക്കലും പണിയരുത്; ദോഷം ഒഴിയില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Sunday 26 May 2024 3:40 PM IST

ഇന്ന് ഒരു വീട് വയ്ക്കുമ്പോൾ പ്ളാനും ബഡ്‌ജറ്റും പോലെ മിക്കവരും പ്രാധാന്യം നൽകുന്ന ഒന്നാണ് വാസ്തു. വീട് പണിയുമ്പോഴും വീടിനുള്ളിൽ സാധനങ്ങൾ ക്രമീകരിക്കുമ്പോഴും മിക്കവരും വാസ്തുശാസ്ത്രം പാലിക്കുന്നവരായിരിക്കും. നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഒന്നാണ് വാസ്തു ശാസ്‌ത്രം. അതിനാൽ തന്നെ ഇതിന് വലിയ പ്രാധാന്യം ഉണ്ട്. എന്നാൽ സിറ്റ് ഔട്ടിൽ വാസ്തുശാസ്ത്രം അനുസരിച്ച് എന്തൊക്കെയാണ് ക്രമീകരിക്കേണ്ടത് എന്ന് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

വീടിന്റെ ഉമ്മറത്തെയാണ് സിറ്റ് ഔട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് സിറ്റ് ഔട്ടില്ലാത്ത വീടുകളുണ്ടാവില്ല. വീടിലേയ്ക്കുള്ള പ്രവേശന കവാടമായി സിറ്റ് ഔട്ടിനെ കാണാം. മിക്കവരും അതിഥികളെ സ്വീകരിച്ചിരുത്തുന്നതും സിറ്റ് ഔട്ടിലായിരിക്കും. സായാഹ്നങ്ങളിലും മറ്റും വീട്ടുകാർ ഒരുമിച്ച് ചെറുസംഭാഷണങ്ങൾ നടത്തുന്നതും വീട്ടിലെ ഈ ഭാഗത്ത് ഇരുന്നുകൊണ്ടായിരിക്കും. വീട്ടിലെ സിറ്റ് ഔട്ട് ഒരുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുനോക്കാം.

സിറ്റ് ഔട്ട് പണിയുമ്പോൾ പ്രധാന വാതിലിന്റെ സ്ഥാനം മാറാതിരിക്കാൻ ശ്രദ്ധിക്കണം. വീടിന്റെ തെക്കു- പടിഞ്ഞാറ് ഭാഗത്തായി ഓപ്പൺ സിറ്റ് ഔട്ട് പണിയാനും പാടില്ല. സിറ്റ് ഔട്ട് പണിയുമ്പോൾ വാസ്‌തുപ്രകാരമുള്ള ചുറ്റളവ് മാറിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിലും വാസ്തുപ്രകാരമുള്ള പലവിധ ദോഷങ്ങളും അനുഭവിക്കേണ്ടി വരും.

സിറ്റ് ഔട്ട് പോലെതന്നെ വീടിന്റെ പ്രധാന വാതിലിനും വാസ്തുശാസ്ത്രത്തിൽ വളരെ പ്രാധാന്യമുണ്ട്. വാസ്തു അനുസരിച്ച് പ്രവേശന കവാടം (പ്രധാന വാതിൽ ) ആണ് വീടിന്റെ ഏറ്റവും പ്രധാന ഭാഗം. ഇത് കുടുംബത്തിന്റെ പ്രവേശന കേന്ദ്രം മാത്രമല്ല, ഊർജത്തിന്റെയും കൂടെയാണ്. പ്രധാന വാതിൽ വടക്ക്, കിഴക്ക് അല്ലെങ്കിൽ വടക്കുകിഴക്ക് ദിശയിലായിരിക്കണം. പുറത്തേക്ക് ഇറങ്ങുമ്പോൾ വടക്ക്, കിഴക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശകളിലേക്ക് അഭിമുഖീകരിക്കുന്ന തരത്തിലാണ് ഇത് നിർമ്മിക്കേണ്ടത്. ഒരു വീട് വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ മുമ്പ് ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

Advertisement
Advertisement