തൊഴിൽ രഹിതർക്ക് ജോലി; നാളെ ഈ നാളുകാർക്ക് സന്തോഷവും കാര്യവിജയവും ഉണ്ടാകും

Sunday 26 May 2024 6:20 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 മെയ് 27 - 1199 ഇടവം 13 തിങ്കളാഴ്ച. പുലർന്ന ശേഷം 10 മണി 13 മിനിറ്റ് 11 സെക്കന്റ് വരെ പൂരാടം നക്ഷത്രം ശേഷം ഉത്രാടം നക്ഷത്രം )

അശ്വതി: അപ്രതീക്ഷിതമായി സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനിടയുണ്ട്. പ്രണയ ജീവിതത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്. ഉല്ലാസയാത്ര, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

ഭരണി: ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിനു സാദ്ധ്യത. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകില്ല. കുടുംബാന്തരീക്ഷം മോശമാകും. ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നും കാര്യങ്ങൾ നടക്കാത്തതിനാൽ നിരാശ.

കാർത്തിക: മനസ്സിലുള്ള പല പദ്ധതികള്‍ക്കും വഴിതുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും. സർക്കാരിൽ നിന്നും നേട്ടം, ശത്രുക്കളിൽ നിന്നും ജയം, ഉദ്ദേശിച്ച സംഗതികൾ അനായാസം കൈവന്നു ചേരും.

രോഹിണി: തൊഴിൽ രംഗത്തെ ചില കാര്യങ്ങൾ മനസിനെ അസ്വസ്ഥമാക്കാനിടയുണ്ട്. എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം, ശത്രുക്കളിൽ നിന്നും ഭയപ്പാട്.

മകയിരം: സന്താനശ്രേയസ്സും കുടുംബ ഐക്യവും ഉണ്ടാകും. ഇഷ്ടഭക്ഷണ ലാഭം ഉണ്ടാകും. കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, സ്ഥാനമാനങ്ങൾ വഹിക്കേണ്ടിവരും.

തിരുവാതിര: കലാരംഗത്തെ പ്രകടനത്തിന് അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും.
അഭിമാനകരമായ സംഗതികൾ സംഭവിക്കും, സുഖത്തിനു വേണ്ടി ധനവും സമയവും ചെലവഴിക്കും.

പുണർതം: സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമാകും. സന്തോഷമുള്ള ദിവസം, ബാല്യകാലത്തിലുള്ള കൂട്ടുകാരെ കാണാൻ പറ്റിയ ദിവസം.

പൂയം: നേതൃഗുണം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരങ്ങൾ വന്നുചേരും. വസ്തുക്കളുടെ എഴുത്തുകുത്തുകൾ നടക്കാം, വൃഥാപവാദങ്ങളിൽ നിന്നും മോചനം, ഇഷ്ട ഭക്ഷണ ലഭ്യത.

ആയില്യം: കര്‍മരംഗത്തെ ഉയര്‍ച്ച നിമിത്തം മനഃശാന്തി കൈവരും.യാത്രകൾ ഗുണകരമാകും.
ബന്ധുസമാഗമം ഉണ്ടാകും. പരോപകാരം ചെയ്യാൻ തയ്യാറാകും, ഒരു കാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം.

മകം: വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. സന്തോഷം, സമാധാനം, കാര്യവിജയം തുടങ്ങിയവയൊക്കെ ഉണ്ടാകും. മദ്ധ്യപ്രായം കഴിഞ്ഞവർക്ക് അനുകൂല സമയം, എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം.

പൂരം: കാര്യങ്ങൾക്ക് ഉണ്ടായിരുന്ന തടസം നീങ്ങും. യാത്രാഗുണം ഉണ്ടാകും. വീട് മോടിപിടിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യും. കച്ചവടക്കാർക്ക് ധന നേട്ടം, മുൻകാല കൂട്ടുകാരെ അപ്രതീക്ഷിതമായി കണ്ടുമുട്ടും, ബന്ധുക്കൾ സഹായിക്കും.

ഉത്രം: ആരോഗ്യപരമായ അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം ലഭിക്കും. ബിസിനസ് രംഗം വിപുലീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. തൊഴിൽ രംഗത്ത് അംഗീകരിക്കപ്പെടും, വിവാഹം മൂലം ഉയർച്ച. കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും.

അത്തം: വിദേശ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ കുറയരുത്. പുതിയ ജോലിക്കായുള്ള പരിശ്രമങ്ങൾ തുടരുക. സുഹൃത്തിന്റെ സഹായം ലഭിക്കും, ജീവിതത്തിൽ മുന്നേറണമെന്ന മോഹം ജനിക്കും, വിദ്യാവിജയം.

ചിത്തിര: നല്ല സുഹൃത്തിനെ ലഭിക്കും. കുടുംബസുഖം ഉണ്ടാകും. മനഃസന്തോഷമുണ്ടാകുന്ന വാർത്തകൾ ശ്രവിക്കും. വിവാഹ കാര്യത്തിൽ തീരുമാനമാകാൻ ഇടയുണ്ട്. ഔദ്യോഗികമായി ദൂരയാത്രകൾ. പ്രണയത്തിൽ പുരോഗതി.

ചോതി: പ്രണയജീവിതം സന്തോഷ പ്രദം ആയിരിക്കും. കര്‍മനേട്ടങ്ങള്‍ വര്‍ദ്ധിക്കും. ചെലവുകള്‍ നിയന്ത്രിക്കും. സമ്മാനങ്ങൾ ലഭിക്കാനിടയുണ്ട്. ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും.

വിശാഖം: ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടി വരും, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല.

അനിഴം: ദാമ്പത്യ കലഹം, പ്രണയ പരാജയം എന്നിവ ഉണ്ടാകാനിടയുണ്ട്. ആരോഗ്യപരമായി നല്ല കരുതൽ ആവശ്യം, പങ്കാളിക്ക് തൊഴിൽ പരാജയം, ഊഹക്കച്ചവടത്തിൽ ഏർപ്പെടാതിരിക്കുക, നഷ്ടങ്ങൾ ഉണ്ടായേക്കാം. ദേവാലയദർശനം അത്യാവശ്യം.

തൃക്കേട്ട: കുടുംബസുഖം ഉണ്ടാകും. ധനസമൃദ്ധി ഉണ്ടാകും. ബന്ധുജന സഹായം, സുഹൃത്‌സഹായം എന്നിവ ഉണ്ടാകും. ആരോഗ്യനില തൃപ്തികരം, തൊഴിൽ രഹിതർക്ക് ജോലി, സ്ത്രീസംബന്ധ വിഷയങ്ങളിൽ തൃപ്തി.

മൂലം: പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ സമയമാണ്. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ പുരോഗതി പ്രകടമാക്കും. ആത്മീയചിന്ത, മാതൃ ഗുണം, ദൈവാധീനം ഉണ്ടാകും, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

പൂരാടം: ശത്രുക്കളുമായി രമ്യതയിൽ എത്തും. ആലോചിക്കാതെ തീരുമാനങ്ങൾ കൈക്കൊള്ളരുത്.
കുടുംബത്തിന്റെ ചുമതലകൾ ഉത്തരവാദിത്വതോടെ ചെയ്തു തീർക്കും, യാത്ര ആവശ്യമായി വരും.

ഉത്രാടം: എല്ലാം കൊണ്ടും ഗുണകരമായ ദിവസമാണ്. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. വിവിധ വിഷയങ്ങളിൽ താല്പര്യം തോന്നും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും.

തിരുവോണം: പൊതു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഗുണകരമായ കാര്യങ്ങൾ ചെയ്യുന്നതിൽ വ്യാപൃതരാകും. സാമ്പത്തികമായി അവസ്ഥ മെച്ചപ്പെടും. ബുദ്ധിപരമായി കാര്യങ്ങൾ നിറവേറ്റും, സുഹൃത്തുക്കൾ സഹായിക്കും.

അവിട്ടം: കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തിൽ സമാധാനം നിലനിൽക്കും. കുടുംബത്തിൽ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും, വിദ്യാവിജയം, ലഹരികളിൽ നിന്നൊഴിഞ്ഞു നിൽക്കുക.

ചതയം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് മനസിനെ അസ്വസ്ഥപ്പെടുത്തും. ദാമ്പത്യ കലഹത്തിന് സാദ്ധ്യതയുണ്ട്. കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, എല്ലാവരോടും തുറന്ന് എല്ലാം സംസാരിക്കരുത്.

പൂരുരുട്ടാതി: ബന്ധുഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും, മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ സാധിക്കും, മത്സര പരീക്ഷകളിൽ വിജയം.

ഉത്തൃട്ടാതി: അന്യ ദേശത്ത് താമസിക്കുന്ന ബന്ധു മിത്രാദികളിൽ നിന്ന് നല്ല വാർത്ത കേൾക്കാനിട വരും. അന്യസ്ത്രീകൾ വഴി ഗുണകരമായ അനുഭവങ്ങൾ, പൊതുരംഗത്ത് നേട്ടം, പൂർവിക സ്വത്ത് ലഭിക്കും, ധനലാഭം.

രേവതി: മോശം കൂട്ടുകെട്ടുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം. ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രമിക്കണം, കർമ്മ രംഗത്ത് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടതായി വരും.

Advertisement
Advertisement