കജോളിന്റെ മകളായി സംയുക്ത ബോളിവുഡിൽ

Monday 27 May 2024 6:00 AM IST

മലയാളത്തിന്റെ പ്രിയതാരം സംയുക്ത ബോളിവുഡിൽ . ബി ടൗണിൽ ഒരുകാലത്ത് സൂപ്പർ നായികയായി തിളങ്ങിയ കജോളിന്റെ മകളായാണ് സംയുക്ത എത്തുന്നത്. തെലുങ്കിലെ യുവസംവിധായകൻ ചരൺ തേജ് ഉപ്പളപതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭുദേവയും നസിറുദ്ദീൻ ഷായും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചരൺതേജ് ഉപ്പളപതി ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന ചിത്രംആക്ഷൻ

ത്രില്ലർ ഗണത്തിൽപ്പെടുന്നു. 27 വർഷത്തിനുശേഷം കജോളും പ്രഭുദേവയും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.1997ൽ റിലീസ് ചെയ്ത മിൻസാരകനവ് എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചിരുന്നു. എന്നാൽ നസിറുദ്ദീൻ ഷായും കജോളും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകയുണ്ട്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി.നിരഞ്ജൻ അയ്യങ്കാർ, ജെസിക്ക ഖുറാന എന്നിവ‌ർ ചേർന്നാണ് തിരക്കഥ.

ജി.കെ. വിഷ്ണു ഛായാഗ്രഹണം നിർവഹിക്കുന്നു. ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ ഛായാഗ്രാഹകനാണ് ജി.കെ. വിഷ്ണു. സംഗീതം ഒരുക്കുന്നത് ഹർഷവർദ്ധൻ രാമേശ്വറും എഡിറ്റർ നവീൻ നൂലിയുമാണ്. ബോളിവുഡ് ചിത്രം അനിമലിന്റെ സംഗീത സംവിധായകനാണ് ഹർഷവർദ്ധൻ രാമേശ്വർ പുഷ്പ 2 വിന്റെ എഡിറ്റാണ് നവീൻ നൂലി.അതേസമയംമലയാളത്തിൽ സജീവമല്ലാത്ത സംയുക്ത തെലുങ്കിൽ നിഖിൽ സിദ്ധാർത്ഥയുടെ നായികയായി അഭിനയിക്കുന്ന സ്വയംഭൂ റിലീസിന് ഒരുങ്ങുന്നു. ശർവാനന്ദിന്റെ നായികയായും അഭിനയിക്കുന്നുണ്ട്.

Advertisement
Advertisement