നിറവയറിൽ മഞ്ഞയിലാടി അമല പോൾ

Monday 27 May 2024 6:00 AM IST

നിറവയറിൽ അതിസുന്ദരിയായി നടി അമല പോൾ. ആൺകുട്ടിയായിരിക്കുമെന്ന് കമന്റ്. പാരീസ് ഡേ ബുട്ടീക്കിന്റെ ഒൗട്ട് ഫിറ്റാണ് അമല ധരിച്ചത്. പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ പ്രൊമോഷന് ഭർത്താവ് ജഗദ് ദേശായിക്കൊപ്പം എത്തിയപ്പോൾ ഇൗ വേഷമാണ് അമല ധരിച്ചത്. പുതിയ ചിത്രം പങ്കുവച്ചപ്പോൾ ഗർഭിണിയായ ശേഷം അമല കൂടുതൽ സുന്ദരിയായി എന്ന് കമന്റുമുണ്ട്. ആദ്യകുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് അമലയും ജഗദും. അമലയെ പരിചരിക്കുന്ന അമ്മയുടെ വിശേഷവും സമൂഹമാധ്യമത്തിലൂടെ താരം പങ്കുവച്ചിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി അമല പങ്കുയ്ക്കാറുണ്ട്.

യാത്രകൾ ഇഷ്ടപ്പെടുന്ന അമല അവധിക്കാല യാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ഗർഭകാലം മനോഹരമായി ആസ്വദിക്കുകയാണ് ഇപ്പോൾ അമല . സിനിമയിലെ അമലയുടെ യാത്ര പതിമൂന്നാം വർഷത്തിലാണ്. ആടു ജീവിതത്തിലെ സൈനു എന്ന കഥാപാത്രമായാണ് അമല പോളിനെ വെള്ളിത്തിരയിൽ പ്രേക്ഷകർ അവസാനമായി കണ്ടത്.ലെവൽ ക്രോസിൽ ആസിഫ് അലി, ഷറഫുദ്ദീൻ എന്നിവരോടൊപ്പമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.