ഒരു കൊച്ച് പുസ്തകത്തിന്റെ കഥയുമായി സമാധാന പുസ്തകം ഫസ്റ്റ് ലുക്ക്

Monday 27 May 2024 6:00 AM IST

നവാഗതരായ യോഹാൻ, റബീഷ്, ധനുഷ്, ഇർഫാൻ, മീനാക്ഷി, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാദ് സംവിധാനം ചെയ്യുന്ന സമാധാന പുസ്തകം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.ഒരു പുസ്തകത്തിലേക്ക് ഒരു കൂട്ടം കുട്ടികൾ ഏറെ പ്രതീക്ഷയിൽ നോക്കിനിൽക്കുന്ന രസകരമായ പോസ്റ്ററാണ് കാണുന്നത്.. സിജു വിൽസൻ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. ജോ ആൻഡ് ജോ , 18+ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാദ്, സി പി ശിവൻ എന്നിവർ ചേർന്ന് കഥ തിരക്കഥ, സംഭാഷണം എഴുതുന്നത്. ജോ ആൻഡ് ജോ', '18+ എന്നീ ചിത്രങ്ങളുടെ തിരക്കഥാ പങ്കാളിയാണ് രവീഷ്.സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു.
സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശേരി ആണ് നിർമ്മാണം പി.ആർ.ഒ: പി.ശിവപ്രസാദ് .