ഇസ്രയേലിന് നേരെ ഹമാസിന്റെ മിന്നലാക്രമണം, ടെൽ അവീവിലേക്ക് തുടരെ തൊടുത്തത് എട്ട് മിസൈലുകൾ
ടെൽഅവീവ് : ഇസ്രയേലിന് നേരെ മിന്നാലാക്രമണം നടക്കി ഹമാസ്,. ടെൽ അവീവ് ലക്ഷ്യമാക്കി എട്ട് മിസൈലുകൾ തൊടുത്തതായി ഹമാസ് സായുധവിഭാഗമായ അൽ ഖസാം ബ്രിഗേഡ്‌സ് അറിയിച്ചു. ഗാസ നഗരമായ റാഫയിൽ നിന്നാണ് ഹമാസ് മിസൈൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട് അതേസമയം മിസൈലുകൾ പലതിനെയും ഇസ്രയേലി മിസൈൽ പ്രതിരോധ സംവിധാനം തകർത്തതായി അൽ ജസീറ ടിവി റിപ്പോർട്ട് ചെയ്തു. സിവിലിയൻമാർക്കെതിരായ സയണിസ്റ്റ് കൂട്ടക്കൊലകൾക്ക് മറുപടിയായാണ് ആക്രമണമെന്ന് ടെലിഗ്രാം ചാനലിൽ അൽ ഖസം ബ്രിഗേഡ്‌സ് പറഞ്ഞു. .
മിന്നലാക്രമണത്തിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. ഹെർസീലിയ, പേറ്റ ടിക്വ ഉൾപ്പെടയുള്ള നഗരങ്ങളിൽ നിന്ന് റോക്കറ്റ് സൈറണുകൾ മുഴങ്ങി. അതേസമയം ആക്രമണത്തൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രയേലി എമർജൻസി മെഡിക്കൽ സർവീസ് അറിയിച്ചു.
നേരത്തെ ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള നീക്കവുമായി ഇറാൻ പിന്തുണയുള്ള ഹെസ്‌ബുള്ള രംഗത്തെത്തിയിരുന്നു. 'സർപ്രൈസുകൾക്കായി' തയ്യാറായിരിക്കാൻ ഹെസ്‌ബുള്ള ജനറൽ സെക്രട്ടറി ഹസൻ നസ്‌റള്ള ഇസ്രയേലിനോട് ടെലിവിഷൻ സന്ദേശത്തിലൂടെ പറഞ്ഞു. തങ്ങളുടെ ചെറുത്തുനിൽപ്പിൽ നിന്ന് പുതിയ സർപ്രൈസുകൾ പ്രതീക്ഷിക്കണമെന്ന് ചെറുത്തുനിൽപ്പിന്റെയും വിമോചന ദിനത്തിന്റെയും 24ാം വാർഷികം ആഘോഷിക്കുന്ന ഹെസ്‌ബുള്ള വ്യക്തമാക്കി. ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ പാലസ്‌തീന് പിന്തുണയുമായി യുദ്ധമുഖത്തുള്ള തീവ്രവാദ സംഘടനയാണ് ഹെസ്‌ബുള്ള.
കഴിഞ്ഞ ഒക്‌ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചത്. എന്നാൽ ഗാസ യുദ്ധത്തിൽ ഇസ്രയേലിന് തങ്ങളുടെ ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സാധിച്ചില്ലെന്ന് നസ്‌റള്ള പറഞ്ഞു. ലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിക്കുന്നത് ഇസ്രയേലിന് വലിയ തിരിച്ചടിയാണെന്നും ഇക്കാരണങ്ങൾ കൊണ്ടാണ് ഇസ്രയേലിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ നേരിടേണ്ടി വരുന്നതെന്നും ഹെസ്ബുള്ള ജനറൽ സെക്രട്ടറി പറഞ്ഞു.