അധികാരത്തിലെത്തിയാൽ അഞ്ചു വർഷത്തിനുള്ളിൽ ഏക സിവിൽ കോഡും,​ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയും നടപ്പാക്കും; അമിത് ഷാ

Sunday 26 May 2024 9:13 PM IST

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടി ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തിയാൽ അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിൽ നിയമസഭാ,​ ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ നടത്തുമെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​സ്ര​ഷ്ടാ​ക്ക​ൾ,​ ​സ്വാ​ത​ന്ത്ര്യം​ ​നേ​ടി​യ​തു​ ​മു​ത​ൽ​ ​പാ​ർ​ല​മെ​ന്റി​നും​ ​നി​യ​മ​സ​ഭ​ക​ൾ​ക്കും​ ​വി​ട്ടു​കൊ​ടു​ത്ത​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ​ഏ​ക​ ​സി​വി​ൽ​ ​കോ​ഡ്.​ ​ഭ​ര​ണ​ഘ​ട​നാ​ ​രൂ​പീ​ക​ര​ണ​സ​മ​യ​ത്ത് ​കെ.​എം.​മു​ൻ​ഷി,​ ​രാ​ജേ​ന്ദ്ര​ബാ​ബു,​ ​അം​ബേ​ദ്ക​ർ​ ​തു​ട​ങ്ങി​യ​ ​നി​യ​മ​പ​ണ്ഡി​ത​ർ​ ​രാ​ജ്യ​ത്ത് ​മ​താ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​ങ്ങ​ൾ​ ​ഉ​ണ്ടാ​വ​രു​തെ​ന്നും​ ​എ​ല്ലാ​വ​രെ​യും​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​ഏ​ക​ ​സി​വി​ൽ​കോ​ഡ് ​ഉ​ണ്ടാ​ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടിരുന്നതായും അമിത് ഷാ ചൂണ്ടിക്കാട്ടി.​ ​ഒ​രു​ ​രാ​ജ്യം,​ ​ഒ​രു​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച് ​പ​ഠി​ക്കാ​നാ​യി​ ​മു​ൻ​ ​രാ​ഷ്ട്ര​പ​തി​ ​രാം​നാ​ഥ് ​കോ​വി​ന്ദ് ​അ​ദ്ധ്യ​ക്ഷ​നാ​യി​ ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ചി​രു​ന്നു.​ ​ഞാ​നും​ ​അ​തി​ൽ​ ​അം​ഗ​മാ​യി​രു​ന്നു.​ ​അ​തി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെന്നും ഷാ പറഞ്ഞു.


അ​ടു​ത്തി​ടെ​ ​ഉ​ത്ത​രാ​ഖ​ണ്ഡി​ൽ​ ​ന​ട​പ്പി​ലാ​ക്കി​യ​ ​ഏ​ക​ ​സി​വി​ൽ​ ​കോ​ഡ് ​സാ​മൂ​ഹി​ക​വും​ ​നി​യ​മ​പ​ര​വു​മാ​യ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും​ ​മ​ത​മേ​ല​ദ്ധ്യ​ക്ഷ​ന്മാ​രു​മാ​യി​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​വേ​ണ്ട​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്ത​ണ​മെ​ന്നും​ ​അ​മി​ത് ​ഷാ​ ചൂണ്ടിക്കാട്ടി.

Advertisement
Advertisement