അച്ചമ്പത്ത് കുടുംബസംഗമം

Monday 27 May 2024 12:18 AM IST
അച്ചമ്പത്ത് കുടുംബ സംഗമം ഡോ. ഭാസ്കരൻ കാരായി ഉദ്ഘാടനം ചെയ്യുന്നു

മാഹി: മാഹിയിലെ പ്രമുഖ തറവാടായ അച്ചമ്പത്ത് കുടുംബ സംഗമം ചാലക്കര ഉസ്മാൻ ഗവൺമെന്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. അര നൂറ്റാണ്ട് മുമ്പു തന്നെ നാടിന്റെ നാനാഭാഗത്തും ബേക്കറി വ്യവസായം കൊണ്ടുവന്ന ഈ കുടുംബത്തിന് സംഗീത നാടകസാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന കലാകാരന്മാരെ സംഭാവന ചെയ്യാനായി. ശ്രീനാരായണ പ്രസ്ഥാനത്തിന് ഒട്ടേറെ പ്രവർത്തകരും നേതാക്കളും ഈ കുടുംബത്തിൽ നിന്നുമുണ്ടായിട്ടുണ്ട്. അച്ചമ്പത്ത് ദാമോദരന്റെ അദ്ധ്യക്ഷതയിൽ ഡോ. ഭാസ്കരൻ കാരായി ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. 75 വയസ്സ് കഴിഞ്ഞവരെയും പൊതുപരീക്ഷകളിലെ ഉന്നത വിജയികളെയും ആദരിച്ചു. ഗംഗാധരൻ അച്ചമ്പത്ത്, അഡ്വ. എ.പി. അശോകൻ,
ദേവൻ അച്ചമ്പത്ത്, സോമൻ അനന്തൻ, അനുപമ നീലാംബരി സംസാരിച്ചു. കെ.ടി.കെ ഷീന, ജയൻ അച്ചമ്പത്ത്, കെ.ടി.കെ അനിൽകുമാർ നേതൃത്വം നൽകി. കുടുംബാംഗങ്ങളുടെ സംഗീത നൃത്ത പരിപാടികളും തിരുവാതിരയും അരങ്ങേറി.

Advertisement
Advertisement