അഞ്ചുരുളിയിൽ  ശുചീകരണം നടത്തി

Monday 27 May 2024 1:15 AM IST

കട്ടപ്പന :കാഞ്ചിയാർ കക്കാട്ടുകട മഹാത്മ എസ് എച്ച് ജി യുടെ നേതൃത്വത്തിൽ അഞ്ചുരുളിയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അവധിക്കാലത്തൊടനുബന്ധിച്ച് കഴിഞ്ഞ രണ്ടു മാസക്കാലത്തോളമായി അഞ്ചുരുളിയിലേക്ക് പതിനായിരക്കണക്കിന് ടൂറിസ്റ്റുകളാണ് എത്തിച്ചേർന്നത്. പലപ്പോഴും ടൂറിസ്റ്റുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ അഞ്ചുരുളിയേയും വഴിയോരങ്ങളെയും വികൃതമാക്കിയിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുന്നു കൂടിയത് മഴക്കാല രോഗങ്ങൾ അടക്കം പടർന്നു പിടിക്കാനുള്ള സാദ്ധ്യതയും ഉയർത്തിയിരുന്നുമേഖലയിൽ കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ കാലവർഷം ശക്തമാകുന്നതോടുകൂടി ജലാശയത്തിലേക്ക് എത്തിച്ചേരുകയും, മലിനമാവുകയും ചെയ്യുന്നത് പതിവാണ്. ഗ്രാമപഞ്ചായത്തംഗം ഷാജി വേലം പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറും.ശുചീകരണ പരിപാടിക്ക് ലൈജു അട്ടക്കുഴി, സിജോ പള്ളിക്കുന്നേൽ, സജി പൂതക്കുഴി, ജോയ് പുത്തൻപുരക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.