ബീയാർ പ്രസാദ് അനുസ്മരണം

Monday 27 May 2024 1:19 AM IST

കുട്ടനാട് : ബീയാർ പ്രസാദ് മലയാളി മറക്കാത്ത പ്രതിഭയാണന്നും കാലം എത്ര മുന്നോട്ട് പോയാലും ബീയാർ സ്മരണ ശാശ്വതമായി നിലനിൽക്കുമെന്ന് ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ പറഞ്ഞു. മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേമ്പർ ഒഫ് കൊമേഴ്സ് സംഘടിപ്പിച്ച ബീയാർ പ്രസാദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളഭൂമി ശശിധരൻ നായർ അദ്ധ്യക്ഷനായി. ഡോ. നെടുമുടി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ തോമസ് പനക്കളം ജൂറി അവലോകനം നിർവഹിച്ചു. സിനിമാതാരം പ്രമോദ് വെളിയനാട് , മിനി വേണുഗോപാൽ മനു മങ്കൊമ്പ് ,വിധു പ്രസാദ്, വിനോദ് മങ്കൊമ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement